Cinema Kerala

സിനിമ ചിത്രീകരണത്തിന് അനുമതി; ബ്രോ ഡാഡി ഷൂട്ടിങ് കേരളത്തിലേക്ക് മാറ്റും, 12th മാനും ഇവിടെ തന്നെ

കേരളത്തിൽ ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയതോടെ സംസ്ഥാനത്ത് നിന്ന് പോയ സിനിമഷൂട്ടിങ്ങുകളെല്ലാം തിരിച്ചെത്തുന്നു. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് തിരിച്ചുവരുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം രണ്ടാഴ്ചയ്ക്ക് ശേഷമാകും കേരളത്തിലേക്കു വരിക.

നിലവിൽ ഹൈദരാബാദിൽ സെറ്റിട്ട് സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. അതിനാൽ പെട്ടെന്ന് തിരിച്ചുവരാൻ കഴിയാത്ത അവസ്ഥയിലാണെന്നും കുറച്ചു ഭാ​ഗം ചിത്രീകരിച്ചതിന് ശേഷം ഷൂട്ടിങ് സംഘം കേരളത്തിലേക്ക് മടങ്ങുമെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. അതോടൊപ്പം മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12th മാനും കേരളത്തിൽ തന്നെ ഷൂട്ടിങ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ സിനിമയുടെ ചിത്രീകരണത്തിനായി തെലുങ്കാനയിലേക്ക് പോകുമെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്.

ഇന്നലെയാണ് സിനിമാ ചിത്രീകരണത്തിന് അനുമതി നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. കർശന നിയന്ത്രണങ്ങളോടെയാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയിരിക്കുന്നത്. കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കർക്കശമായ നിയന്ത്രണങ്ങൾക്കു വിധേയമായി സിനിമ ഷൂട്ടിങ്ങും അനുവദിക്കും.എന്നാൽ ഒരു ഡോസെങ്കിലും വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാകണം ഇത്തരത്തിൽ പ്രവേശനമുണ്ടാകുക.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *