Cinema Kerala

‘വീടാകെ മോശമായി, നന്നായി വെളുപ്പിക്കണം’; മാലിക്കിന്റെ അണിയറ പ്രവർത്തകരെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം ഫഹദിന്റെ മാലിക് സിനിമയാണ്. സിനിമയെ കുറിച്ച് വിമർശനങ്ങളും അഭിനന്ദനങ്ങളും ഉണ്ടാവുന്നുണ്ട്. ഫഹദ് ഫാസിലിന്റെ മികച്ച അഭിനയമാണെന്നു സോഷ്യൽ മീഡിയ പറയുമ്പോൾ നടി നിമിഷ സജയൻ പതിവുപോലെ തന്നെ ഭാവാഭിനയം ആണെന്നാണ് ചിലരുടെ പക്ഷം.എന്നാൽ സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയയത്തെ വിമർശിച്ച് പലരും രംഗത്ത് എത്തിയിട്ടുണ്ട്.ഇപ്പോഴിതാ സിനിമയുടെ അണിയറ പ്രവർത്തകരെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയമാണ് ശ്രീജിത്ത് പണിക്കർ ചോദ്യം ചെയ്യുന്നത്.ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു വിമർശനം.

പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

മാലിക് ഇഷ്ടപ്പെട്ടു. നല്ല പ്രമേയം. മികച്ച പശ്ചാത്തലം. ഫഹദിന്റെ സ്വാഭാവികതയെക്കാൾ മുകളിൽ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയം. എല്ലാത്തിനും മുകളിൽ ചരിത്രത്തോട് അങ്ങേയറ്റത്തെ നീതിബോധം. സിനിമയുടെ അണിയറ പ്രവർത്തകരെ പരിചയമുണ്ടെങ്കിൽ എനിക്ക് നമ്പർ മെസേജ് ചെയ്യുക.

NB: വീടാകെ മോശമായി. ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാൻ അറിയുന്നവരുടെ നമ്പർ ഉണ്ടെങ്കിൽ അതും മെസേജ് ചെയ്യുക. രണ്ടുംകൂടി ഒന്നിച്ച് അയച്ചാൽ മതി.’

2009–ൽ തിരുവനന്തപുരത്തെ ബീമാപ്പള്ളിയിൽ നടന്ന വെടിവയ്പുമായും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ടാണ് മാലിക്കിനു നേരേ ഉയരുന്ന പ്രധാന വിമർശനങ്ങൾ. അന്ന് ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് സിനിമയെന്ന ആരോപണങ്ങളാണ് ഉയരുന്നത്.

സമാനമായ രീതിയിൽ സിനിമയ്‌ക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് ജി. വാര്യരും രംഗത്ത് എത്തിയിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *