Cinema Kerala

പരമ ദയനീയം, ആദ്യത്തെ 12 മിനിറ്റ് എന്താണാവോ ലക്ഷ്യം ?; മാലിക്കിനെ വിമർശിച്ച് സന്ദീപ് ജി. വാര്യർ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം ഫഹദിന്റെ മാലിക് സിനിമയാണ്.ഇപ്പോഴിതാ മാലിക് സിനിമയെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് ജി. വാര്യർ. ഉണ്ണിയാർച്ച ചന്തുവിനെ കൊല്ലാൻ മകനെ വിടുന്നതിന് സമാനമായ ക്ലൈമാക്സ് ആണ് സിനിമയുേടതെന്നും സംഭാഷണങ്ങൾ പലതും വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഷൂട്ട് ചെയ്ത വിയറ്റ്നാം കോളനി എന്ന ചിത്രം വച്ചു നോക്കുമ്പോൾ മാലിക്കിന്റെ ആർട് വർക്ക് പരമ ദയനീയമാണെന്ന് സന്ദീപ് പറയുന്നു.

സന്ദീപ് ജി. വാര്യരിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

മാലിക് കണ്ടു. സിനിമയുടെ പൊളിറ്റിക്കൽ കറക്ട്നസ് സംബന്ധിച്ച് പിന്നീട് പറയാം. സിനിമയുടെ ഓവറോൾ മേക്കിങ് സംബന്ധിച്ചാണ് എനിക്കു പറയാനുള്ളത്. ആദ്യത്തെ 12 മിനിറ്റ്, സിംഗിൾ ഷോട്ട്, എന്താണാവോ ലക്ഷ്യം ? ഒട്ടും നന്നായിട്ടില്ല. സിംഗിൾ ഷോട്ട് സാഹസികതയ്ക്ക് പകരം മുറിച്ച് എടുത്തിരുന്നെങ്കിൽ കുറച്ചു കൂടി വൃത്തി ഉണ്ടാകുമായിരുന്നു. സംഭാഷണങ്ങൾ പലതും വ്യക്തമല്ല.

സെറ്റാണെന്ന് കൃത്യമായി തോന്നിപ്പിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ഷൂട്ട് ചെയ്ത വിയറ്റ്നാം കോളനി ഒക്കെ വച്ചു നോക്കുമ്പോൾ പരമ ദയനീയമായ ആർട് വർക്ക്. ജയിലിലെ സെല്ലിലൊക്കെ വരുന്നവനും പോകുന്നവനും യഥേഷ്ടം കയറിയിറങ്ങുകയാണ്. ഭയങ്കരമാന റിയലിസം.

റമദാ പള്ളിക്കാർ മുങ്ങിക്കപ്പൽ വരെ സ്വന്തമായി ഉണ്ടാക്കാൻ മാത്രം ഇന്നൊവേറ്റീവാണ്. സൈന്യമൊക്കെ ഉപയോഗിക്കുന്ന കടലിലും കരയിലും ഓടിക്കാവുന്ന ബോട്ട് ഒക്കെ ഡിസൈൻ ചെയ്യാനറിയാം. പക്ഷേ തൊഴിൽ കള്ളക്കടത്ത്.

ഉണ്ണിയാർച്ച ചന്തുവിനെ കൊല്ലാൻ മകനെ വിടുന്നതിന് സമാനമായ ക്ലൈമാക്സ്. ആകെപ്പാടെ പ്രതീക്ഷയ്ക്കൊത്ത് കണ്ടത് നായികയുടെ പ്രകടനമാണ്. ആദ്യ സിനിമ മുതൽ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതിൽ നായിക നടി വിജയിച്ചിരിക്കുന്നു. ഷേർനി പോലെയുള്ള കിടു പടങ്ങൾ കാണാതെ ആദ്യം മാലിക്ക് കണ്ട എന്നെ പറഞ്ഞാൽ മതി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *