Cinema Kerala

‘മാലിക്’ ചോർന്നു; റിലീസ് ചെയ്തതിന് പിന്നാലെ ചിത്രം ടെലിഗ്രാമില്‍

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രം മാലിക് ടെലിഗ്രാമിൽ. ‘മാലികി’ന്‍റെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈമില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആരംഭിച്ചത്. സ്ട്രീമിംഗ് ആരംഭിച്ച് 1 മണിക്കൂറിനുള്ളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ്ടെലഗ്രാമിൽ എത്തി.സിനിമയുടെ ലിങ്ക് വാട്ട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നു ഉണ്ട്. തീയേറ്റർ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കൊവിഡിനെ തുടർന്നുള്ള സാഹചര്യം കണക്കിലെടുത്ത് ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റീലീസ് ചെയ്യുകയായിരുന്നു.

ഇന്നലെ രാത്രി 10 മണിക്കു ശേഷമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. 2 മണിക്കൂര്‍ 41 മിനിറ്റ് (161 മിനിറ്റ്) ആണ് സിനിമയുടെ ദൈര്‍ഘ്യം.ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *