Kerala

ഐഷ സുൽത്താനക്ക് സിപിഎം പിന്തുണ

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരായ പ്രതികരണങ്ങളെ തുടർന്ന് നിയമനടപടികൾ നേരിടുന്ന സിനിമ പ്രവർത്തക ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി സിപിഎം. മനുഷ്യാവകാശ ലംഘനമാണ് ഐഷയ്ക്ക് എതിരെ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പാസാക്കിയ പ്രമേയത്തിൽ പറയുന്നു.

ഭിന്നാഭിപ്രായം പറയുന്നവരെ ദുർബലരാക്കാൻ കേന്ദ്ര ഭരണാധികാരം ബിജെപി ദുർവിനിയോഗം ചെയ്യുന്നു. ഐഷയ്ക്കെതിരെ ഇനിയും കള്ള തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന ആശങ്ക തള്ളിക്കളയാൻ കഴിയില്ല . ഐഷയ്ക്ക് നേരെ കടുത്ത മനുഷ്യാവകാശ ലംഘനവും പൗരാവകാശ ധ്വംസനവും നടക്കുന്നതായി പ്രമേയം പറയുന്നു. ഐഷയുടെ പിടിച്ചെടുത്ത ലാപ് ടോപ്പിൽ പുതിയ ഡാറ്റകൾ തിരുകി കയറ്റാനാണ് ശ്രമം.അഡ്മിനിസ്ട്രേഷനും കവരത്തി പൊലീസും വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന ആശങ്ക തള്ളിക്കളയാനാകില്ലെന്നും പ്രമേയത്തിലുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *