Kerala

ഓൺലൈൻ വിദ്യാഭ്യാസ പ്രതിസന്ധി; കുട്ടികള്‍ക്ക് കൈത്താങ്ങായി ഇരവിപേരൂരിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ

പത്തനംതിട്ട: ഈ കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനു സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് കൈത്താങ്ങാവുകയാണ് പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഇരവിപേരൂരിലെ യൂത്ത് കോൺഗ്രസ്‌,യൂത്ത് കെയർ പ്രവർത്തകർ.

പഴയ പത്രവും ആക്രിയും വിറ്റു ഇതിലേക്കുള്ള പണം കണ്ടെത്തുന്ന യൂത്ത് കെയർ പ്രവർത്തകർക്ക് കൈയയ്ഞ്ഞു സഹായം എത്തിക്കുകയാണ് നാട്ടുകാരും യൂത്ത് കെയർ പ്രവർത്തകരുടെ സുഹൃത്തുക്കളും..രാഷ്ട്രീയ വ്യത്യാസം ഇല്ലാതെയാണ് ഈ പ്രവർത്തനങ്ങൾ എന്നത് മാതൃകപരം ആണ്..

കഴിഞ്ഞ 2 ദിവസങ്ങളായി നൽകിയ 6 ഫോൺ ഉൾപ്പടെ പതിനഞ്ച്ചോളം മൊബൈൽ ഫോണുകളും പഠന ഉപകരണങ്ങളും ഇവർ കൊടുത്തു കഴിഞ്ഞു..

വരും ദിവസങ്ങളിൽ അർഹരായ കൂടുതൽ പേരിലേക്ക് ഈ സഹായം എത്തിക്കുമെന്ന് യൂത്ത് കെയർ ഭാരവാഹികൾ അറിയിച്ചു.. കെ എസ് യു, യൂത്ത് കോൺഗ്രസ്‌ ഇരവിപേരൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആണ് യൂത്തു കെയറിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്…

ലോക്ക് ഡൗൺ കാലത്ത് ദീർഘദൂര യാത്രകർക്കും ചരക്കുവാഹന തൊഴിലാളികൾക്കും കോവിഡ് പകർച്ചവ്യാധി ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഭക്ഷണ പൊതികൾ എത്തിച്ചു നൽകുന്നതിനും ഇപ്പോഴും ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കുന്ന “പൊതിച്ചോർ” പദ്ധതിയും യൂത്ത് കെയർ ന്റെ ഭാഗമായി നടന്നു വരുന്നു..

ഇതു കൂടാതെ കോവിഡ് സെന്ററുകൾ ഒരുക്കുന്നതിനും കോവിഡ് പോസിറ്റിവ് ആയിരുന്നവരുടെ വീടും പരിസരവും ജനങ്ങൾ കൂടുതയാലെത്തുന്ന കടകളും മറ്റു സ്ഥലങ്ങളും അണുവിമുക്തമാകുന്ന പ്രവർത്തനങ്ങളും നടന്നു വരുന്നു..
ഇവരെ ബന്ധപ്പെടുന്നതിനു ഹെൽപ്‌ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്..

ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത നിരവധി കുട്ടികളാണ് യൂത്ത് കെയർ പ്രവർത്തകരെ വിളിക്കുന്നത്…
അർഹതപ്പെട്ട എല്ലാകുട്ടികൾക്കും സഹായം എത്തിക്കാനാണ് ഇവരുടെ ശ്രമം…….

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *