Kerala

പാലക്കാട് വൻ വ്യാജ ഹാൻസ് നിർമ്മാണം പിടികൂടി; അസം സ്വദേശികളായ ദമ്പതികൾ കസ്റ്റഡിയിൽ

പാലക്കാട്: ഒറ്റപ്പാലം കൈലിയാട് വൻ വ്യാജ ഹാൻസ് നിർമ്മാണം എക്സൈസ് പിടികൂടി.ഇവിടെ നിന്നും 13 ടൺ പുകയിലയും, മൂന്ന് ടൺ വ്യാജ ഹാൻസുമാണ് കണ്ടെടുത്തത്. നിർമാണ കേന്ദ്രത്തിൽ നിന്ന് അസം സ്വദേശികളായ ദമ്പതികളെ കസ്റ്റഡിയിലെടുത്തു. വീട് വാടകക്കെടുത്ത് യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ചാണ് വ്യാജ ഹാന്‍സ് നിർമ്മാണം നടത്തിയിരുന്നത്.

വ്യാജ ഹാൻസ് നിർമ്മാണത്തിന് പിന്നിൽ കടമ്പഴിപ്പുറം സ്വദേശിയായ പ്രതീഷ് എന്നയാളാണ് ഇയാളുടെ പേരിലാണ് റെയ്ഡ് നടത്തിയ വീടെന്നും എക്സൈസ് വ്യക്തമാക്കുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി എക്സൈസ് അറിയിച്ചു. സംസ്ഥാനത്ത് ഹാന്‍സ് അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ നിലവില്‍ നിരോധിച്ചിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *