Kerala

‘ബലാത്സംഗത്തിന് ഇരയായ സഹപ്രവര്‍ത്തകയ്ക്ക് നീതികിട്ടിയില്ല’; പോലീസ് നടപടി എടുത്തില്ല,ജോസഫൈന്‍ ഇടപെട്ടത് പ്രതിക്ക് വേണ്ടി; ഗുരുതര ആരോപണവുമായി ഒളിമ്പ്യൻ മയൂഖ ജോണി

തൃശൂര്‍: സഹപ്രവര്‍ത്തകയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയിട്ടും നീതികിട്ടിയില്ലെന്ന ആക്ഷേപവുമായി ഒളിമ്പ്യൻ മയൂഖ ജോണി.കേസിൽ പോലീസും വനിതാ കമ്മീഷനും ഇടപെട്ടാണ് നീതി നിഷേധിച്ചത്.ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ എന്നയാളാണ് പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തത്.പ്രതികളെ സംരക്ഷിക്കാനായി മുന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ ഇടപെട്ടെന്നും മയൂഖ ജോണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെകൂടി പിന്തുണയോടെ പ്രതി ഇപ്പോഴും രക്ഷപ്പെട്ട് നടക്കുകയാണെന്നും ഇരയാക്കപ്പെട്ട സുഹൃത്തിനൊപ്പമായിരുന്നു മയുഖ ജോണി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

2016ല്‍ ചുങ്കത്ത് ജോണ്‍സണ്‍ എന്നയാള്‍ വീട്ടില്‍ കയറി സുഹൃത്തിനെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അപ്പോള്‍ പരാതി നല്‍കിയിരുന്നില്ല. വിവാഹശേഷവും ജോണ്‍സണ്‍ ഭീഷണി തുടരുന്നതിന് പിന്നാലെയാണ് പരാതി നല്‍കിയത്. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് പ്രതിയെ സംരക്ഷിക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് മയൂഖ വ്യക്തമാക്കി.സംഭവത്തിന് തെളിവില്ലെന്നാണ് പൊലീസ് പറയുന്നതെന്നും മയൂഖ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *