Kerala

സ്ഥലംമാറ്റ അപേക്ഷ ഡി.ജി.​പി. പരിഗണിച്ചു; ആനി ശിവ ഇനി കൊച്ചിയിലേക്ക്

പ്രതിസന്ധികളെ നിശ്ചയധാർഢ്യം കൊണ്ട് മറികടന്ന കേരളാ പോലീസിൽ സബ് ഇൻസ്പെക്ട്ടറായി ജോലി നേടി വാർത്തകളിൽ നിറഞ്ഞു ഏതൊരാൾക്കും പ്രചോദനമായി മാറിയ വര്‍ക്കല സബ് ഇന്‍സ്‌പെക്ടർ ആനി ശിവ എറണാകുളത്തേക്ക് മാറുന്നു.

ഇനി എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് ആനിയുടെ കൃത്യനിർവഹണം. ആനി നേരത്തെ നൽകിയ അപേക്ഷ പരിഗണിച്ച് ആണ് ഇപ്പോൾ സ്ഥലംമാറ്റം അനുവദിച്ചത്. കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും ആനി അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ്
ആനിയെ വർക്കലയിൽ നിന്നും എറണാകുളത്തേക്ക് മാറ്റിയത്.

പ്രണയ വിവാഹവും തുടർന്ന് സ്വന്തം വീട്ടുകാരാലും ഭർത്താവിനാലും തിരസ്കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സിൽ തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന പെൺകുട്ടി 14 വർഷങ്ങൾക്കിപ്പുറം വർക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.ആകുകയും ഇക്കാര്യം ആനി ഫേസ്ബുക്കിലൂടെ പങ്കുവച്ചതും ആണ് പൊതു സമൂഹം ഇരുകൈകളും നീട്ടി സ്വീകരിച്ചു അഭിനന്ദനം അറിയിച്ചുത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *