Kerala

കോട്ടയത്ത് പന്ത്രണ്ടു വയസുകാരിയെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു

കോട്ടയം; പന്ത്രണ്ട് വയസുകാരിയെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു. കോട്ടയം മുണ്ടക്കയത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കൂട്ടിക്കൽ സ്വദേശി ഷെമീറിൻ്റെ ഭാര്യ ലൈജീനയാണ് പന്ത്രണ്ട് വയസുകാരിയായ മകൾ ഷംനയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. ഇന്ന് പലർച്ചെ നാലു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

ലൈജീന മകളെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലുകയായിരുന്നു. മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ ലൈജീന കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പോലീസ് പറയുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *