Kerala

ഇന്ധന വില വീണ്ടും കൂടി; തിരുവനന്തപുരത്തും കാസര്‍കോട്ടും പെട്രോള്‍ 100 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്.ഇതോടെ തിരുവനന്തപുരത്തും കാസർകോട്ടും ഇന്ധന വില നൂറ് കടന്നു.

തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 100.09 രൂപയായി. കാസര്‍കോട്ട് 100.16 രൂപയുമാണ് വില. കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 98.21 രൂപയും ഒരു ലിറ്റർ ഡീസലിന് ഇന്ന് 94.42 രൂപയാണ് നിരക്ക്. ഈ മാസം 26 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 14 തവണയാണ്.

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം തന്നെ ഇന്ധനവില നൂറ് രൂപ കടന്നിരുന്നു. ഇടുക്കിയിലെ പൂപ്പാറ, രാജാകുമാരി, തടിയമ്പാട്, ആനച്ചാൽ എന്നിവടങ്ങളിലാണ് പെട്രോൾ വില നൂറ് കടന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *