Kerala Special

ലോക്ക്ഡൗൺ എല്ലാം നശിപ്പിച്ചു, ലോണെടുത്ത് ആരംഭിച്ച ബിസിനസ് തകർന്നു; ഐസ്ക്രീം പൗഡറുകൾ ക്ലോസെറ്റിൽ ഒഴുക്കി പ്രതിഷേധിച്ച് യുവതി

കോവിഡ് ഒന്നാം തരംഗം വരുത്തിവെച്ച പ്രതിസന്ധികളിൽ നിന്നും ഒരുവിധം കരകയറിക്കൊണ്ടിരിക്കെയാണ് വീണ്ടും പ്രതികിക്ഷകൾ തല്ലിക്കെടുത്തി രണ്ടാംതരവും ലോക്ക്ഡൗണും എത്തിയത്.ഇതോടെ സംസ്ഥാനത്തെ കടകൾ വീണ്ടും അടച്ചിടേണ്ടി വന്നു. വാങ്ങി സൂക്ഷിച്ച അസംസ്‌കൃത വസ്തുക്കൾ പലതും ഉപയോഗിക്കാൻ കഴിയാതെ നശിച്ച് പോയി. മുടക്കുമുതൽ പോലും നഷ്ടമായി പലരും മുഴു പട്ടിണിയുടെ വക്കിലായി.

ഇപ്പോഴിതാ തിരുവനന്തപുരത്ത് ലൈവ് ഐസ് ക്രീം ഷോപ്പ് നടത്തുന്ന ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായി മാറിയിരിക്കയൂണത്.ആദ്യ ലോക്ക് ഡൗണിന് മുൻപാണ് യുവതി കട ആരംഭിച്ചത്. തുടർന്ന് ലോക് ഡൗൺ തുടങ്ങിയതോടെ ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. തുടർന്ന് ലോക് ഡൗണും നിയന്ത്രണങ്ങളും മാറിയതോടെ അതിജീവനത്തിന്റെ പാതയിലായിരുന്നു. ഇപ്പോഴിതാ ഒരു വർഷം കഴിയുമ്പോൾ സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് യുവതി പറയുന്നു.

18 ലക്ഷം രൂപ ലോൺ എടുത്തിട്ടാണ് യുവതി ലൈവ് ഐസ് ക്രീം ഷോപ്പ് ആരംഭിച്ചത്. ബേക്കറികൾ തുറക്കാമെങ്കിലും ഐസ് ക്രീം ഷോപ്പ് തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നില്ല. ഇതോടെ മറ്റുവഴികൾ ഇല്ലാതെ ഐസ് ക്രീം തയാറാക്കാനായി വാങ്ങിവച്ച ആയിരങ്ങൾ വിലവരുന്ന പൗഡറുകൾ വീട്ടിലെ ക്ലോസറ്റിൽ ഒഴുക്കി കളഞ്ഞുകൊണ്ട് പ്രതിഷേധയ്ക്കാറുകയാണ് യുവതി.വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് സമാന ദുരവസ്ഥ വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *