Kerala

ശാന്തമ്മക്ക് കരുണാലയത്തിൽ അഭയമൊരുക്കി ജനമൈത്രി പോലീസ്

മെഴുവേലി: 38 വർഷംമുമ്പ് ഭർത്താവും, 30 വർഷംമുമ്പ് ഏകമകനും മരിച്ച് ഒറ്റക്കായ മെഴുവേലി തടത്തുഴത്തിൽ എഴുപത്തിരണ്ട് വയസുളള ശാന്തമ്മ.. സഹോദരി പൊന്നമ്മക്കൊപ്പമായിരുന്നു താമസം.. തൊട്ടടുത്തായി സഹോദരൻ വിജയനും ..ഹാർട്ട് പേഷ്യന്റായ, ലിവറിന് പ്രശ്നമുള്ള ഇവരെ സഹോദരി ഇറക്കിവിട്ടതായും, സഹോദരനും കൈയൊഴിഞ്ഞതായും വാർഡംഗം ഷൈനിലാലാണ് ഇലവുംതിട്ട ജനമൈത്രി പോലീസിനെ അറിയിക്കുന്നത്.

പോലീസെത്തി ഉയർന്ന സാമ്പത്തിക ശേഷിയുളള ഇവരുടെ ബന്ധുക്കളുമായി രണ്ടര മണിക്കൂറോളം സംസാരിച്ചുവെങ്കിലും ഇവരാരും അമ്മയെ താമസിപ്പിക്കാൻ തയാറായില്ല.ഒടുവിൽ എസ്എച്ച്ഒ എം രാജേഷിന്റെ നിർദ്ദേശപ്രകാരം ബീറ്റ് ഓഫീസർ എസ് അൻവർഷ അമ്മയുടെ സംരക്ഷണമേറ്റെടുക്കുകയും കിടങ്ങന്നൂർ കരുണാലയം അഗതിമന്ദിരത്തിന്റെ ചെയർമാൻ അബ്ദുൽ അസീസുമായി ബന്ധപ്പെട്ട് കരുണാലയത്തിൽ അഭയമൊരുക്കി. അമ്മക്ക് വിദഗ്ദ ചികിത്സയും, പരിഗണനയും ഉറപ്പാക്കിയാണ് പോലീസ് മടങ്ങിയത്.വാർഡ് മെമ്പർ ഷൈനിലാൽ, ആശവർക്കർ പ്രഭാവതി, പാലിയേറ്റീവ്നഴ്സ് സേതു, പോലീസ് വളണ്ടിയേഴ്സായ അജോ, ഹൃദിക്, ഡാനി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *