Kerala

അലഞ്ഞുതിരിഞ്ഞു നടന്ന വൃദ്ധക്ക് അഭയമേകി ഇലവുംതിട്ട ജനമൈത്രി പോലീസ്

ഇലവുംതിട്ട: പൈവഴിഭാഗത്ത് അലഞ്ഞ് തിരിഞ്ഞ് നടന്ന വൃദ്ധമാതാവിന് സംരക്ഷണമേകി ഇലവുംതിട്ട ജനമൈത്രി പോലീസ്.പരസ്പര വിരുദ്ധമായി സംസാരിച്ച് അവശയായ നിലയിൽ കാണപ്പെട്ട ഇവരുടെ അവസ്ഥ സമീപവാസിയാണ് ജനമൈത്രി പോലീസിനെ അറിയിക്കുന്നത്. എസ്എച്ച്ഒ എം രാജേഷിന്റെ നിർദ്ദേശപ്രകാരം ഉടൻതന്നെ ഇവിടെയെത്തിയ ബീറ്റ് ഓഫീസർ എസ് അൻവർഷ വാർഡ് അംഗം സുരേഷ് കുമാറിന്റെ സഹായത്തോടെ ഇവരുടെ വിവരം കളക്ട് ചെയ്യുകയും,പുന്നക്കുളഞ്ഞിലക്ഷം വീട് കോളനിയിലെ ശാന്തമ്മ എന്ന എൺപത്തിയെട്ട് കാരിയാണന്ന് തിരിച്ചറിയുകയും ചെയ്തു. ഇവർ വീട്ടിൽ നിന്നും സ്ഥിരമായി ഇറങ്ങിപ്പോവുകയും പലവട്ടം മെമ്പർമാരും പോലീസുമിടപെട്ട് തിരികെ വീട്ടിലാക്കുകയും ചെയ്യാറുള്ളതാണ്.

സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ ഇലവുംതിട്ട ജനമൈത്രി പോലീസ് ഏറ്റെടുത്ത് ഉള്ളന്നൂരിൽ പ്രവർത്തിക്കുന്ന സ്നേഹദീപം അഗതിമന്ദിരത്തിൽ പ്രവേശിപ്പിച്ചു.ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷാ, ആർ പ്രശാന്ത്, എസ് ശ്രീജിത്ത് ,ജനമൈത്രി പോലീസ് വളണ്ടിയർമാരായ അജോ അച്ചൻകുഞ്ഞ്, ഹൃദിക്, വാർഡ് മെമ്പർ സുരേഷ് കുമാർ, രഞ്ജിത്ത്, വിജിൻ വിജയൻ എന്നിവർ നേതൃത്വം നൽകി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *