Kerala

ഇരുട്ടടിയായി ഇന്ധനവില; ഈ മാസം വർധിക്കുന്നത് പതിനാലാം തവണ

കൊച്ചി : കോവിഡ് പ്രതിസന്ധിക്കിടെ ജനങ്ങളുടെ നടുവൊടിച്ച് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്.ഈ മാസം കൂടിയത് 14 തവണ. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയും ആണ് കൂടിയത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 96 രൂപയായി. കൊച്ചിയില്‍ പെട്രോളിന് വില 93.90 രൂപയും ഡീസല്‍ വില 89.28 രൂപയും ആയി വര്‍ദ്ധിച്ചു. ഈ മാസം പതിനാലാം തവണയാണ് വില കൂടുന്നത്.അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *