Kerala

മലപ്പുറം ജില്ലയില്‍ 6,56,074 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

മലപ്പുറം: ജില്ലയില്‍ കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നു. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്. ചൊവ്വാഴ്ച വരെ 6,56,074 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5,26,843 പേര്‍ക്ക് ഒന്നാം ഡോസും 1,29,231 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.

ആരോഗ്യ പ്രവര്‍ത്തകരില്‍ 39,175 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസും 27,998 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 17,262 പേര്‍ക്ക് ഒന്നാം ഡോസും 16,805 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,899 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,546 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,36,860 പേര്‍ ആദ്യഘട്ട വാക്‌സിനും 71,529 പേര്‍ രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *