Kerala

കേരളത്തിന്റെ ആരോഗ്യവകുപ്പില്‍ പെണ്‍തുടര്‍ച്ച; വീണയെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തങ്ങള്‍

ഒന്നാം പിണറായി മന്ത്രിസഭയില്‍ ഏറ്റവും പ്രശംസ പിടിച്ചുപറ്റിയ വകുപ്പായിരുന്നു കെ കെ ശൈലജ ഒഴിച്ചിട്ടു പോകുന്ന ആരോഗ്യവകുപ്പ്.മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന ആഭ്യന്തരവും ഐ ടി വകുപ്പും പല ഘട്ടത്തിലും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും സർക്കാരിന്റെ പ്രശസ്തി ഉയർത്തിയുടെ കെ കെ ശൈലജയുടെ പ്രവർത്തനങ്ങൾ ആയിരുന്നു.രണ്ടാം പിണറായി മന്ത്രിസഭയില്‍ ഈ സ്ഥാനം
ഏറ്റെടുക്കുന്നത് ആറന്മുള എംഎൽഎ ആയ വീണ ജോര്‍ജ് ആണ്. മാധ്യമപ്രവര്‍ത്തകയായിരുന്ന വീണ, ആറന്‍മുളയില്‍ നിന്ന് രണ്ടാംവട്ടമാണ് നിയമസഭയിലെത്തുന്നത്.

കെ കെ ശൈലജ ഇല്ലന്ന് ഉറപ്പായതോടെ പിന്നാലെ, വകുപ്പ് ആര്‍ക്ക് ലഭിക്കുമെന്ന ആകാക്ഷയിലായിരുന്നു രാഷ്ട്രീയ കേരളം.ആദ്യം വീണയെ പരിഗണിച്ചിരുന്നത് സ്പീക്കര്‍ സ്ഥാനത്തേക്കായിരുന്നു. എന്നാല്‍ പിന്നീട മന്ത്രിസഭയിലെ മൂന്ന് വനിതാ പ്രതിനിധികളില്‍ ഒരാളാക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു.

വലിയ ഉത്തരവാദിത്തങ്ങളാണ് വീണയെ കാത്തിരിക്കുന്നത്. കോവിഡ് പ്രതിരോധവും കെ കെ ശൈലജയുടെ കേരള മോഡലും വീണയുടെ കൈകളില്‍ ഭദ്രമാണോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

ഒരു മാധ്യമസ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്ന കേരളത്തിലെ ആദ്യത്തെ വനിതാ ജേര്‍ണലിസ്റ്റുകൂടിയാണ് വിണ ജോര്‍ജ്. മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ 2016ല്‍ ആറന്‍മുളയില്‍ നിന്ന് ജയിച്ചത് 7,646വോട്ടിന്. അന്നു നേരിട്ട കോണ്‍ഗ്രസിന്റെ കെ ശിവദാസന്‍ നായരെ രണ്ടാം അംഗത്തിലും തോല്‍പ്പിച്ചപ്പോള്‍ ഭൂരിപക്ഷം 19,003വോട്ടായി ഉയര്‍ന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *