Cinema Kerala

‘സ്പീൽബെർഗ് പോലും ഇവരെ കാസ്റ്റ് ചെയ്യും’; ഒമറിന് കിടിലൻ മറുപടിയുമായി അൽഫോൻസ് പുത്രൻ

ലോക്ക് ഡൗണും കോവിഡും വന്നതോടെ ഇപ്പോൾ ചർച്ചകളും വാദപ്രതിവാദങ്ങളും കൂടുതലും ഡിജിറ്റലായി മാറിയിരിക്കുകയാണ്. ഇപ്പോൾ പലരും തന്റെ പ്രതികരണങ്ങളും അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിലെ കറുപ്പിലൂടെയും ലൈവിലൂടെയും മറ്റുമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇപ്പോഴിതാ പുതിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ് ഒമർ ലുലു.രജനീകാന്ത്, വിജയ്, പ്രഭാസ് തുടങ്ങിയ നടന്മാർക്കു ലഭിക്കുന്ന പാൻ ഇന്ത്യൻ സ്റ്റാർഡം മലയാളത്തിൽ എന്തുകൊണ്ട് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കയുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ.

മലയാളത്തിൽ നിന്ന് മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ നടന്മാർക്ക് ഇത് നിസ്സാരമായി സാധിക്കുമെന്നും പാൻ ഇന്ത്യ ചിത്രം വന്നാൽ സ്റ്റീവൻ സ്പിൽബർഗ് പോലും അവരെ കാസ്റ്റ് ചെയ്യുമെന്നും അൽഫോൻസ് പുത്രൻ പ്രതികരണം.

. ‘രജനി, ചിരഞ്ജീവി, അല്ലു അർജുൻ,വിജയ് ഇപ്പോള്‍ ബാഹുബലിയിലൂടെ പ്രഭാസും കെജിഎഫിലൂടെ യാഷും നേടിയ സ്റ്റാർഡം മലയാളത്തില്‍ ഏതെങ്കിലും ഒരു നടന് ഉണ്ടോ. അതുപോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്റ്റാർ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയിൽ വരാത്തത് ?’–ഇങ്ങനെയായിരുന്നു ഒമർ ലുലു ഫേസ്ബുക്കിൽ പങ്കുവെച്ച ചോദ്യം.

ഒമറിന്റെ ചോദ്യത്തിൽ നിരവധിപേർ മറുപടിയുമായി എത്തിയിരുന്നു. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ മറുപടിയായിരുന്നു സംവിധായകൻ അൽഫോൻസ് പുത്രന്റേത്.

‘അഭിനയം, ഡാൻസ്, ഡയലോഗ്, സ്റ്റൈൽ, ആറ്റിറ്റ്യൂഡ് ഇവ മുഖ്യം ബിഗിലേ.. ഈ പറഞ്ഞ ലിസ്റ്റിൽ ആമിർ ഖാൻ, ഷാരൂഖ് ഖാൻ, കമൽ ഹാസൻ എന്താണ് ഇല്ലാത്തത് ഒമറേ? മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്.. എല്ലാവർക്കും ഇത് ഈസി ആയി പറ്റുമെന്ന് തോന്നുന്നു. പാൻ ഇന്ത്യൻ സ്ക്രിപ്റ്റിൽ ഇവർ അഭിനയിച്ചാൽ നടക്കാവുന്നതേയുള്ളു എന്ന് തോന്നുന്നു. ഇപ്പോൾ ഓൺലൈനിൽ എല്ലാവരും സിനിമ കണ്ടു തുടങ്ങിയല്ലോ. ഒരു 100 കോടി ബജറ്റിൽ നിർമിച്ച നല്ല സ്ക്രിപ്റ്റും അവതരണവും ഉള്ള ചിത്രം വന്നാൽ സ്റ്റീവൻ സ്പിൽബർഗ് പോലും ചിലപ്പോള്‍ അടുത്ത പടം തൊട്ടു ഇവരെ കാസ്റ്റ് ചെയ്യും. അതും വൈകാതെ നടക്കാൻ സാധ്യതയുണ്ട്.’–ഇതായിരുന്നു അൽഫോൻസ് പുത്രന്റെ മറുപടി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *