Kerala

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കും; കൊച്ചി പോലീസ് കമ്മീഷണർ

എറണാകുളം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുളള സമ്പൂർണ്ണ ലോക്ക്ഡൗണിലെ നിർദ്ദേശങ്ങൾ കൊച്ചി സിറ്റിയിൽ കർശനമായി നടപ്പാക്കുമെന്ന് ഇൻസ്പെട്കർ ജനറൽ ആൻഡ് കമ്മീഷണർ ഓഫ് പോലീസ് സി.എച്ച് നാഗരാജു ഐ പി എസ് .

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോ ധനടപടികളുടെ ഭാഗമെന്നോണം ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ തുടരണമെന്നും , അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് വീട്ടിലെ ഒരു അംഗം മാത്രം പുറത്ത് പോയി വരണം.കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ ലംഘിക്കുവാൻ ശ്രമിക്കുന്നവർക്കെതിരെ 2005 – ലെ ദുരന്ത നിവാരണ നിയമം , 2020 – ലെ പകർച്ചവ്യാധി തടയൽ ഓർഡിനൻസ് കൂടാതെ ഇൻഡ്യൻ ശിക്ഷാനിയമം എന്നീവയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ്സ് എടുക്കുമെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു . അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും , അവശ്യ സേവനം ലഭ്യമാക്കുന്നതിനും വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടത്തിയിട്ടുണ്ട് .

കൊച്ചി കമ്മീഷണറേറ്റിന്റെ അതിർത്തികളിൽ ശക്തമായ വാഹന പരിശോധനയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . ലോക്ഡൗണുമായി ബന്ധപ്പെട്ട ഉത്തരവിലെ നിബന്ധനകളിൽ പറയും പ്രകാരമുളള അവശ്യ സേവനങ്ങൾ നല്കുന്ന സ്ഥാപനങ്ങളും , ഓഫീസുകളും തടസ്സമില്ലാതെ പ്രവർത്തിക്കും. അവശ്യ സാധനങ്ങൾ വില്ക്കുന്ന കടകളും മറ്റും രാത്രി 7.30 മണിക്ക് അടയ്ക്കുന്നത് ഉറപ്പാക്കും . വിവിധ വകുപ്പ് ജീവനക്കാർ അവശ്യ സേവനം നല്കുന്ന സ്വകാര്യ സ്ഥാപ നങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്ക് തിരിച്ചറിയൽ രേഖകളുമായി യാത്ര ചെയ്യാവുന്നതാണ് .

കോവിഡ് വാക്സിനേഷന് പോകുന്നവർ രജിസ്റ്റർ ചെയ്ത രേഖകൾ കൈയ്യിൽ കരുതേണ്ടതാണ് . മറ്റ് സംസ്ഥാനങ്ങളിലേക്കും , രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവർ ട്രെയിൻ , വിമാന ടിക്കറ്റുകൾ കാണിക്കേണ്ടതാണ് . അന്തർ സംസ്ഥാന ചരക്ക് ഗതാഗത്തിന് തടസ്സമില്ല . വിവാഹം , മരണാനന്തര ചടങ്ങ് എന്നിവയിൽ പങ്കെടുക്കുന്നരും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . ടാക്സികൾ , ഓട്ടോകൾ എന്നിവ അടിയന്തിര ആശുപ്രതി യാത്രയ്ക്കും വിമാന ട്രെയിൻ യാത്രികരെ കൊണ്ടുപോകുന്നതിനും ഉപയോഗിക്കാം . അതിഥി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട് . ആൾക്കൂട്ടമുണ്ടാകുന്ന ഒരുതരത്തിലുളള കൂട്ടായ്മകളും അനുവദിക്കുന്നതല്ല . അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരെയും , ക്വാറന്റയിൻ ലംഘിക്കു ന്നവർക്കെതിരെയും കർശന നിയമ നടപടികൾ തുടരും . എല്ലാവരും ഇരട്ട മാസ്ക് ധരിക്കേണ്ടതാണ് .

നിയമം ലംഘിച്ച് യാത്ര ചെയ്യുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതും , മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രസ്തുത വാഹനങ്ങൾ വിട്ടുകൊടുക്കുന്നതുമല്ല . ഇത്തരത്തിൽ ബന്തവസിൽ എടുക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾക്കായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിനു കൈമാറുന്നതാണ് . കേസുകളിൽ ഉൾപ്പെടുന്നവർക്ക് പാസ്പോർട്ട് ലഭിക്കുന്നതിനായുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതല്ല . സാനിറ്റൈസർ സൗകര്യം ഏർപ്പെടുത്താതും , സാമൂഹ്യ അകലം പാലിക്കാത്തതും സന്ദർശകരുടെ ലിസ്റ്റ് പ്രദർശിപ്പിക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ തുടർന്നും ഉണ്ടാകുമെന്നും കൊച്ചി പോലീസ് കമ്മീഷണർ അറിയിച്ചു . ഓക്സിജൻ സിലിണ്ടറുകൾ , ഓക്സി ടാങ്കറുകൾ , ഡോക്ടർമാർ , നഴ്സ്മാർ , പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവർക്ക് സുഗമമായ യാത യ്ക്കായി ബാരിക്കേഡ് വെച്ച ഫാസ്റ്റ് ട്രാക്ക് ചാനൽ ഉണ്ടായിരിക്കുന്നതാണ് . മറ്റു ജില്ലകളുമായി അതിർത്തി പങ്കിടുന്ന കൊച്ചി പാലം , കുമ്പളങ്ങി പാലം , ഗുണ്ടുപറമ്പ് , കമാലക്കടവ് ജങ്കാർ ജെട്ടി , കാറ്റു മൂക്ക് , വരാപ്പുഴ പാലം , പാതാളം പാലം , മനക്കകടവ് പാലം , പുത്തൻകാവ് ജംഗ്ഷൻ , പെരിങ്ങാല ജംഗ്ഷൻ , പ്രീമിയർ ജംഗ്ഷൻ , കുമ്പളം എന്നി സ്ഥലങ്ങളിൽ അതിർത്തികൾ അടച്ചുള്ള കർശന പരിശോധന നടത്തുന്നതും കൂടാതെ 100 ഓളം പ്രധാന ജംഗ്ഷനുകളിൽ പിക്കറ്റ് പോസ്റ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട് .

കൊച്ചി സിറ്റിയിൽ 45 ബൈക്ക് പട്രോളുകളും , 42 ജീപ്പ് പട്രോളുകളും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഡ്യൂട്ടി ചെയ്ത് വരുന്നു . വ്യാഴാഴ്ച (06.05.21 ) മാസ്ക് ധരിക്കാത്തതിന് 955 കേസ്സുകളും സാമൂഹിക അകലം പാലിക്കാത്തിതിന് 1296 കേസ്സുകളും കൂടാതെ നിയമ ലംഘനത്തിന് 41 ഓളം കേസ്സുകൾ രജിസ്റ്റർ ചെയ്തു . വെള്ളിയാഴ്ച (07.06.21 ) മാസ്ക് ധരിക്കാത്തതിന് 424 കേസ്സുകളും , സാമൂഹിക അകലം പാലിക്കാത്തിതിന് 663 കേസ്സുകളും , നിയമലംഘനത്തിന് 61 ഓളം കേസ്സുകൾ രജിസ്റ്റർ ചെയ്തു . കൂടാതെ 1612 പേർക്ക് താക്കീത് നൽകി വിട്ടയച്ചു . നാളെ മുതൽ കോവിഡ് മാനദണ്ഡം പാലിക്കാത്തവരെ താക്കീത് ചെയുന്നത് ഒഴിവാക്കി നിയമനടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണർ അറിയിച്ചു .

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *