Cinema Kerala

സംവിധായകൻ ശ്രീകുമാ‍ർ മേനോൻ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ.ആലപ്പുഴ സൗത്ത് പോലീസാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ശ്രീവത്സം ​ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ തട്ടിയെന്നാണ് ശ്രീകുമാറിനെതിരായ പരാതി.ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് സിനിമ നിർമിക്കാനായി പണം വാങ്ങി തട്ടിപ്പ് നടത്തിയതായാണ് പരാതിയിൽ പറയുന്നത്. ചിത്രം നിർമിക്കാം എന്ന് പറഞ്ഞ് ഒരു കോടി രൂപയാണ് ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് ശ്രീകുമാർ മേനോൻ വാങ്ങിയത്.

എന്നാൽ പിന്നീട സിനിമയുമായി സംബന്ധിച്ച് ഒരു വിവരവും ശ്രീകുമാർ മേനോനിൽ നിന്ന് ഉണ്ടായില്ലെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് പലതവണ ഇയാളെ ബന്ധപ്പെട്ടെങ്കിലും സിനിമയുമായി ബന്ധപ്പെട്ട കൃത്യമായി വിവരം നൽകാൻ ശ്രീകുമാർ മേനോൻ കൂട്ടാക്കിയില്ല. ഇതോടെയാണ് ശ്രീവത്സം ഗ്രൂപ്പ് സംവിധാനയകനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്.

ശ്രീവത്സം ഗ്രൂപ്പിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തതോടെ ശ്രീകുമാർ മേനോൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകുകയായിരുന്നു. ഇത് തള്ളിയതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.കസ്റ്റഡിയിലുള്ള ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അറസ്റ്റ് നടന്നത്. മോഹൻലാൽ നായകനായി അഭിനയിച്ച ഒടിയൻ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ശ്രീകുമാർ മേനോൻ. ആലപ്പുഴ ഡിവൈഎസ്‍പി പൃത്ഥ്വിരാജിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

നേരത്തേ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ, രണ്ടാമൂഴം എന്ന തന്‍റെ നോവലിന്‍റെ തിരക്കഥ ശ്രീകുമാർ മേനോൻ സിനിമയാക്കുന്നത് തടയണമെന്നും, തിരക്കഥ തിരിച്ചുതരണമെന്നും കാണിച്ച് കോടതിയെ സമീപിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും തിരക്കഥ സിനിമയാകുന്നില്ലെന്ന് കാണിച്ചാണ് എംടി നിയമയുദ്ധത്തിനൊരുങ്ങിയത്. ഒടുവിൽ, ഒത്തുതീർപ്പ് വ്യവസ്ഥയിലാണ് ആ കേസ് അവസാനിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *