Kerala

‘കീഴാറ്റൂരിനെ അടിച്ച് മേലാറ്റൂരാക്കി’; സോഷ്യൽ മീഡിയയിൽ നിറഞ്ഞ് കീഴാറ്റൂർ-പണിക്കര്‍ പോസ്റ്റ് യുദ്ധം

സോഷ്യൽ മീഡിയയിൽ പോസ്റ്റ് യുദ്ധങ്ങളുടെ കാലമാണ്.സിപിഎം നേതാവ് എം പി രാജേഷും രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കറും തമ്മിലായിരുന്നു ആദ്യ പോര്.ഇവരുടെ പോസ്റ്റും മറുപടി പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ട്രോളുകൾ നിറയുകയും ചെയ്തിരുന്നു. ഈ പോസ്റ്റുകൾ കത്തിക്കയറുന്നതിന് ഇടയിലാണ് ഉണ്ണി മുകുന്ദൻ–സന്തോഷ് കീഴാറ്റൂർ തമ്മിലുള്ള സോഷ്യൽ മീഡിയ ഫൈറ്റും കത്തിക്കയറുന്നത്.

ഇപ്പോഴിതാ എൽ ഡി എഫ് സ്‌ഥാനാർത്ഥിയായ എം.ബി.രാജേഷിന്റെ വിജയവുമായി ബന്ധപ്പെട്ട സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത് എത്തിയത്. എം.ബി. രാജേഷിനെതിരെ പ്രചാരണത്തിനു പോലും ഇറങ്ങാത്ത ആളാണ് താനെന്നും അദ്ദേഹത്തിനെതിരെ പറഞ്ഞത് രാഷ്ട്രീയ വിമർശനങ്ങളായിരുന്നുവെന്നും ശ്രീജിത്ത് പണിക്കർ പോസ്റ്റിൽ fb വ്യക്തമാക്കുന്നു .

ഇനി ഉണ്ണി മുകുന്ദന്റെ കാര്യം. ഉണ്ണി എന്റെ സുഹൃത്താണ്. വിശ്വാസിയാണ്. അദ്ദേഹത്തിന്റെ വിശ്വാസത്തെ താങ്കൾ അപഹസിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു. അത് താങ്കൾക്ക് തിരിച്ചടി ആയതുകൊണ്ടാണല്ലോ താങ്കൾ കമന്റ്‌ മുക്കിയത്. താങ്കൾ കറുത്ത കുറിതൊട്ട് മൂകാംബിക ദർശനം നടത്തുന്ന ചിത്രം ഞാൻ കണ്ടിട്ടുണ്ട്. ‘അതെന്താ മൂകാംബിക അമ്മയോട് പ്രാർത്ഥിച്ചാൽ കൊറോണ പോകുമോ?’ എന്ന് എനിക്കും ചോദിക്കാം. പക്ഷേ ഞാൻ ചോദിക്കില്ല. ആ തിരിച്ചറിവിന്റെ പേരാണ് വിവേകം.

ഒരു അഭിനേതാവിന്റെ സ്വകാര്യ വിശ്വാസത്തെയാണ് സന്തോഷ് പരസ്യമായി വെല്ലുവിളിച്ചതെന്നും അത് മനസ്സിലാക്കാൻ അൽപം വിവേകം വേണമെന്നും ശ്രീജിത്ത് പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

നേരത്തെ സന്തോഷ് കീഴാറ്റൂരിനെ പരിഹസിച്ച് ശ്രീജിത്ത്് പണിക്കർ രംഗത്ത്എത്തിയിരുന്നു. ‘ഒരാൾ വന്യജീവിയെ ജല്ലിക്കെട്ട് നടത്തി, മറ്റേയാൾ കീഴാറ്റൂരിനെ അടിച്ച് മേലാറ്റൂരാക്കി’ എന്നായിരുന്നു ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശ്രീജിത്ത്് പണിക്കറുടെ കമന്റ്. രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിലുണ്ടായ കെടുതികളുടെ ഉത്തരവാദികളെ ചൊല്ലി എം.ബി.രാജേഷും ശ്രീജിത്ത് പണിക്കറും തമ്മിൽ ‘സോഷ്യൽമീഡിയ യുദ്ധം’ തന്നെ നടന്നിരുന്നു. ഈ രണ്ട് വിഷയങ്ങളും കൂട്ടിച്ചേർത്തായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ കുറിപ്പ്

‘ശ്രീജിത്ത് പണിക്കറെ, താങ്കൾ ജല്ലിക്കെട്ട് നടത്തിയ സഖാവ് എം.ബി. രാജേഷ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത് അറിഞ്ഞു കാണും എന്ന് വിശ്വസിക്കുന്നു

താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു. ഇനിയും താങ്കളും താങ്കളുടെ സുഹൃത്തും കൂടി ഒത്തൊരുമയോട് കൂടി ക്രൈം ചെയ്യുക. നിങ്ങളുടെ partnership buisinesss വൻ വിജയമാവട്ടെ…..

സ്നേഹപൂർവം ഭക്തിപൂർവം നിങ്ങളുടെ കൂട്ടുകാർ മേലാറ്റൂരാക്കിയ ചുവന്ന കേരളത്തിലെ സന്തോഷ്കീഴാറ്റൂർ’

 

 

ഈ പോസ്റ്റിനായിരുന്നു ശ്രീജിത്ത് പണിക്കരുടെ മറുപടി.:

പ്രിയപ്പെട്ട സന്തോഷ് കീഴാറ്റൂർ, എനിക്കെതിരെയുള്ള താങ്കളുടെ പോസ്റ്റ് വായിച്ചു. എം.ബി. രാജേഷിനെതിരെ ഞാൻ ഇട്ട പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് മെറിറ്റുള്ള വിഷയങ്ങൾ ആണ്. അതിന് ഇന്നേവരെ രാജേഷ് മറുപടി പറഞ്ഞിട്ടില്ല. കമ്യൂണിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന ഒരാൾ പ്രതികരിക്കേണ്ട രീതിയിൽ അല്ല രാജേഷ് അവയോട് പ്രതികരിച്ചതും.

രാജേഷിന്റെ തിരഞ്ഞെടുപ്പ് ജയവുമായി ആ സംവാദത്തിന് എന്തു ബന്ധം? എന്റെ അടുത്ത സുഹൃത്ത് തൃത്താലയിൽ രാജേഷിനെതിരെ മത്സരിച്ചിട്ടും ഞാൻ അവിടെ പ്രചാരണത്തിന് പോയില്ല. താങ്കൾ എനിക്കെതിരെ ഇട്ട പോസ്റ്റ് കണ്ടാൽ തോന്നും ഞാൻ രാജേഷിനെ തോൽപിക്കാൻ ശ്രമിച്ച ആളാണെന്ന്. ഒരു രാഷ്ട്രീയ നിരീക്ഷകന്റെ ജോലി രാഷ്ട്രീയ വിമർശനമാണ്. അത് പാടില്ലെന്നാണോ ഇടതൻ എന്ന് അവകാശപ്പെടുന്ന താങ്കൾ പറയുന്നത്? അഭിപ്രായ സ്വാതന്ത്ര്യം എന്തേ കമ്യൂണിസ്റ്റുകാരെ വിമർശിക്കുന്നവർക്ക് ഇല്ലേ? രാജേഷ് പാസ് ചെയ്ത ചോദ്യങ്ങൾ അവിടെത്തന്നെയുണ്ട്. താങ്കൾക്ക് വേണമെങ്കിൽ മറുപടി പറയാം.

ഇനി ഉണ്ണി മുകുന്ദന്റെ കാര്യം. ഉണ്ണി എന്റെ സുഹൃത്താണ്. വിശ്വാസിയാണ്. അദ്ദേഹത്തിന്റെ വിശ്വാസത്തെ താങ്കൾ അപഹസിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു. അത് താങ്കൾക്ക് തിരിച്ചടി ആയതുകൊണ്ടാണല്ലോ താങ്കൾ കമന്റ്‌ മുക്കിയത്. താങ്കൾ കറുത്ത കുറിതൊട്ട് മൂകാംബിക ദർശനം നടത്തുന്ന ചിത്രം ഞാൻ കണ്ടിട്ടുണ്ട്. ‘അതെന്താ മൂകാംബിക അമ്മയോട് പ്രാർത്ഥിച്ചാൽ കൊറോണ പോകുമോ?’ എന്ന് എനിക്കും ചോദിക്കാം. പക്ഷേ ഞാൻ ചോദിക്കില്ല. ആ തിരിച്ചറിവിന്റെ പേരാണ് വിവേകം.

എന്തായാലും ഇവർ തമ്മിലുള്ള പോസ്റ്റ് യുദ്ധം തുടരുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *