Election Kerala

കൂത്തുപറമ്പിൽ ഇക്കുറിയും അത്ഭുതങ്ങള്‍ സംഭവിച്ചില്ല; കരുത്ത് തെളിയിച്ച് ഇടതു മുന്നണി, ജയിച്ച് കയറി കെപി മോഹനൻ

കണ്ണൂർ: ലീഗ് ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും കൂത്തുപറമ്പിൽ ഇക്കുറിയും അത്ഭുതങ്ങൾ സംഭവിച്ചില്ല. ധർമ്മടം പോലെ തന്നെ ഇടതു ഇടതിന്റെ ഉരുക്കുകോട്ടയാണ് കൂത്തുപറമ്പെന്ന് ഒരുക്കൽ കൂടി തെളിയിക്കുന്നത് ആയിരുന്നു ഇത്തവണത്തെ കെ.പി.മോഹനന്റെ മിന്നും ജയം.യുഡിഎഫിന്റെ മുസ്‌ലിം ലീഗ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുല്ലയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദനും ശക്തമായസാനിധ്യം മണ്ഡലത്തിൽ അറിയിച്ചെങ്കിലും ചെങ്കോട്ടയിൽ കെ.പി.മോഹനൻ നിസാരമായി ജയിച്ചു കയറി.10079 വോട്ടുകളുടെ ഭുരിപക്ഷത്തിലായിരുന്നു എൽജെഡി സ്ഥാനാർഥി കെ.പി.മോഹനന്റെ വിജയം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ച കെ.പി.മോഹനൻ ഇടതു സ്ഥാനാർഥി കെ.കെ. ശൈലജയോടു ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇത്തവണ എൽജെഡി എൽ ഡി എഫിലെത്തിയായതോടെ മുൻ മന്ത്രി കൂടിയായ മോഹനൻ എൽഡിഎഫ് സ്ഥാനാർഥിയാക്കുകയായിരുന്നു.

മണ്ഡലത്തിൽ 2011ൽ എംഎൽഎയും മന്ത്രിയുമായിരിക്കെ മോഹനൻ നടത്തിയ പ്രവർത്തനങ്ങളും കഴിഞ്ഞ ടേമിൽ കെ.കെ. ശൈലജയുടെ പ്രവർത്തനങ്ങളും വോട്ടാകുമെന്ന് ഇടതുമുന്നണി കണക്കുകൂട്ടിയിരുന്നു.

മുസ്‍ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം പൊട്ടങ്കണ്ടി അബ്ദുല്ലയുടെ ആദ്യ തിരഞ്ഞെടുപ്പ് അങ്കമായിരുന്നു ഇത്. വടകര ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന കൂത്തുപറമ്പിൽ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ.മുരളീധരന് 4133 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇത് യുഡിഎഫ് ക്യാംപിനു വലിയ പ്രതീക്ഷയായിരുന്നു നൽകിയത്.

ഇടതുമുന്നണിയെ തുടർച്ചയായി വിജയിപ്പിച്ചിരുന്ന മണ്ഡലമാണ് കൂത്തുപറമ്പ്.ശക്തരായ പിണറായി വിജയൻ, പി.വി. കുഞ്ഞിക്കണ്ണൻ, പി. ജയരാജൻ, കെ.കെ. ശൈലജ അടക്കമുള്ള നേതാക്കൾ ജയിച്ചുകയറിയ മണ്ഡലം. സംസ്ഥാനത്ത് എല്‍ജെഡി മത്സരിക്കുന്ന മൂന്നു സീറ്റുകളില്‍ ഒന്നാണ് കൂത്തുപറമ്പ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *