Election Kerala

പേരാവൂരിൽ ഹാട്രിക് വിജയവുമായി സണ്ണി ജോസഫ്

കണ്ണൂർ:പേരാവൂരിൽ എൽഡിഎഫ് കരുത്തൻ സക്കീർ ഹുസൈനും അത്ഭുതങ്ങൾ കാട്ടാനായില്ല. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയുമായ സണ്ണി ജോസഫ് ഹാട്രിക് വിജയം സ്വന്തമാക്കി. 2757 വോട്ടിനാണ് ഇടതു സ്ഥാനാർഥി സക്കീർ ഹുസൈനെ സണ്ണി ജോസഫ് മണ്ഡലത്തിൽ മലർത്തി അടിച്ചത്. മണ്ഡലത്തിൽ സ്മിത ജയമോഹനായിരുന്നു എൻഡിഎ സ്ഥാനാർഥി.

യുഡിഎഫിനു വ്യക്തമായ ആധിപത്യമുള്ള മണ്ഡലമായ പേരാവൂരിൽ ഇത്തവണയും ജയമുറപ്പിച്ചാണ് കോൺഗ്രസ് മൽസരത്തിനിറങ്ങിയത്. കഴിഞ്ഞ രണ്ടു ടേമുകളായി എംഎൽഎയായ സണ്ണി ജോസഫിനെത്തന്നെ പോരിനിറക്കുകയും ചെയ്തു.കഴിഞ്ഞ പത്തു വർഷമായി മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ബലത്തിലാണ് സണ്ണി വോട്ടു ചോദിച്ചത്.മണ്ഡലത്തിലെ സണ്ണിയുടെ തേരോട്ടത്തെ പിടിച്ചുകെട്ടാൻ സിപിഎം നിയോഗിച്ചത് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറിയുമായ സക്കീർ ഹുസൈനെയാണ്.ബിജെപി ആകട്ടെ മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് കൂടിയായ സ്മിത ജയമോഹനായിരുന്നു കാലത്തിൽറാക്കിയത്.

കണിച്ചാർ, കീഴൂർ-ചാവശ്ശേരി, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്,ആറളം, അയ്യൻകുന്ന്, പായം, പേരാവൂർ പഞ്ചായത്തുകൾ ഉൾപ്പെട്ട പേരാവൂർ നിയമസഭാ മണ്ഡലം കോൺഗ്രസ് ഉരുക്കുകോട്ടയെന്ന് അറിയപ്പെടുന്നതെങ്കിലും 2006 ൽ അന്നത്തെ സിറ്റിങ് എംഎൽഎ എ.ഡി.മുസ്തഫയെ മലർത്തിയടിച്ച് സിപിഎമ്മിന്റെ കെ.കെ. ശൈലജ മണ്ഡലത്തിൽ ചെങ്കൊടി പാറിച്ചിരുന്നു . 2011 ൽ പക്ഷേ കോൺഗ്രസ് സ്ഥാനാർഥി സണ്ണി ജോസഫ് 3,440 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ശൈലജയെ തോൽപിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. 2016 ല്‍ സിപിഎമ്മിന്റെ ബിനോയ് കുര്യനെതിരെ സണ്ണി ജോസഫ് ഭൂരിപക്ഷം 3,440 വോട്ടുകളിൽ നിന്ന് 7,989 വോട്ടായി വർധിപ്പിക്കുകയും ചെയ്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *