Kerala

ചരിത്രം രചിച്ച് ക്യാപ്റ്റൻ; പിണറായിയുടെ ചിറകിലേറി എല്‍ഡിഎഫിന് തുടര്‍ഭരണം, തകര്‍ന്നടിഞ്ഞ് യുഡിഎഫ്

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം. മൃഗീയ ഭൂരിപക്ഷത്തോടെയാണ് ഇക്കുറി വീണ്ടും പിണറായി വിജയൻ അധികാരത്തിലേറുന്നത്.എന്നാൽ ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തകർന്നടിഞ്ഞത്തും മറ്റൊരു ചരിത്രമായി. 140ല്‍ 99 മണ്ഡലങ്ങളിലും ഇടതുമുന്നണി ലീഡ്. 41സീറ്റുകളില്‍ ഒതുങ്ങി യുഡിഎഫ്.എന്നാൽ ആകെയുണ്ടായിരുന്ന ഒരു സീറ്റും ബിജെപിക്ക് നഷ്ടമായി.

വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുണ്ടായിരുന്നു. ഒരുഘട്ടത്തില്‍പ്പോലും യുഡിഎഫിന് അറുപതിലേക്ക് ലീഡ് നില ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വരെ ജയിക്കാന്‍ വിയര്‍ത്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *