Election Kerala

പാലാരിവട്ടം പാലം തിരിച്ചടിയായി; ലീഗിന്റെ ഉരുക്കുകോട്ടയായ കളമശേരിയിൽ വിജയക്കൊടി കുത്തി പി രാജീവ്

എറണാകുളം: മുസ്ലിം ലീഗ് കോട്ടയായ കളമശേരിയിൽ വിജയക്കൊടി പാറിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി പി രാജീവ്. ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച പാലാരിവിട്ടം പാലം അഴിമതി കേസിൽ പ്രതിയായ വികെ ഇബ്രാഹിം കുഞ്ഞിന്റെ മണ്ഡലമാണ് അട്ടിമറി മാറി വിജയത്തിലൂടെ പി രാജീവ് ചെങ്കൊടി പാറിച്ചത്.10850 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലീഗിന്റെ ഉരുക്കുകോട്ടയിലെ അപ്രതീക്ഷിത പി രാജീവിന്റെ ജയം.

മണ്ഡലം രൂപീകൃത്യമായ ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ വികെ ഇബ്രാഹിം കുഞ്ഞാണ് കളമശേരിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.പാലാരിവിട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടർന്നാണ് ഇബ്രാഹിം കുഞ്ഞ് ഇക്കുറി തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നത്. പകരം മകൻ വി ഇ ഗഫൂറാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സര രംഗത്തിറങ്ങിയത്.മണ്ഡലത്തിൽ പി എസ് ജയരാജൻ ആണ് എൻഡിഎ സ്ഥാനാർത്ഥി.

2011ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 47.73 ശതമാനം വോട്ടു നേടിയാണ് ലീഗ് സ്ഥാനാര്‍ഥി ഇബ്രാഹിംകുഞ്ഞിനായിരുന്നു ജയം. 2016ൽ വോട്ടുവിഹിതം 44.37 ശതമാനമായി കുറഞ്ഞെങ്കിലും വിജയം ആവർത്തിക്കാൻ ഇബ്രാഹിം കുഞ്ഞിനായി. എന്നാൽ 2016ൽ ഇടതുമുന്നണിയ്ക്കും വോട്ടിൽ വലിയ ചോര്‍ച്ചയുണ്ടായി. 2011ൽ എൽഡിഎഫിനു വേണ്ടി മത്സരിച്ച സിപിഎം സ്ഥാനാര്‍ഥി ചന്ദ്രൻ പിള്ളയ്ക്ക് 41.81 ശതമാനം വോട്ട് ലഭിച്ചെങ്കിൽ 2016ൽ ഇടതുസ്ഥാനാര്‍ഥിയായ എ എം യൂസഫിന് 37.55 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.എന്നാൽ ആ കൊല്ലം നേട്ടമുണ്ടാക്കിയത് ബിജെപിയാണ്.ഒൻപതു ശതമാനത്തോളമാണ് ബിജെപി വോട്ടുവിഹിതത്തിൽ വര്‍ധനവുണ്ടായത്. സ്ഥലത്ത് ചെറുതല്ലാത്ത സ്വാധീനമുള്ള എസ്ഡിപിഐയുടെ വോട്ടുവിഹിതം കുറയുകയാണ് ചെയ്തത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *