Kerala

നിയമസഭാ തിരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയിൽ വോട്ടെണ്ണലിനായി അയ്യായ്യിരത്തോളം ഉദ്യോഗസ്ഥര്‍

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 12 നിയോജകമണ്ഡലങ്ങളിലുമായി വോട്ടെണ്ണല്‍ ജോലിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത് അയ്യായിരത്തോളം ഉദ്യോഗസ്ഥര്‍. 12 നിയോജക മണ്ഡലങ്ങളിലായി ഇവിഎം, പോസ്റ്റല്‍ ബാലറ്റുകള്‍ എന്നിവ എണ്ണിതിട്ടപ്പെടുത്തുന്നതിനായി ഓരോ ടേബിളുകളിലും മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്‍സ് എന്നിവരെ നിയോഗിച്ചിട്ടുണ്ട്. മൊത്തം 1600 ഓളം ഉദ്യോഗസ്ഥരാണ് വോട്ട് എണ്ണുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത് .

ഇ വി എം മെഷീനുകള്‍ എണ്ണുന്നതിനു മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ റിട്ടേണിംഗ് ഓഫീസര്‍മാര്‍, അനുബന്ധ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയാണ് അയ്യായിരത്തോളം പേരെ നിയോഗിച്ചിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *