Kerala

കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ഇതര അത്യാഹിത വിഭാഗങ്ങളുടെയും ഒപിയുടെയും പ്രവർത്തനം നിർത്തിവെച്ചു

എറണാകുളം: ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തിനോടടുപ്പിച്ച് തുടരുന്നതിനാൽ ജില്ലയിൽ പ്രതിരോധ പ്രവർത്തങ്ങൾ ശക്തമാക്കിയിരിക്കുമാകയാണ്. ഇതിന്റെ ഭാഗമായി എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി പൂർണ്ണമായും കോവിഡ് ആശുപത്രി ആകികഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കോവിഡ് ഇതര വിഭാഗങ്ങളുടെയും ഒപിയുടെയും പ്രവർത്തനം നിർത്തിവെച്ചതായി എറണാകുള മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വി സതീഷ് അറിയിച്ചു.

മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്കുള്ള അത്യാഹിത സൗകര്യങ്ങൾ മാത്രമേ പ്രവർത്തിക്കൂ .കോവിഡ് ഇതര അത്യാഹിത വിഭാഗം ഒ പി എന്നിവക്കായി എറണാകുളം ജനറൽ ആശുപത്രി , ആലുവ ജില്ലാ ആശുപത്രി എന്നിവടങ്ങളിലെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണം എന്നും പ്രിൻസിപ്പാൾ പറഞ്ഞു .

ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ രാജൻ എൻ ഗോ ബ്രഗഡെ എന്നിവരുടെ നിർദേശത്തെ തുടർന്നാണ് മെഡിക്കൽ കോളേജ് പൂർണമായും കോവിഡ് ചികിത്സാകേന്ദ്രമായി ഉയർത്തിയത്.

അതേസമയം, തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി എറണാകുളം ജില്ലയിൽ മെയ് 1, 2 തീയതികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, കൗണ്ടിംഗ് ഏജന്റുമാർ, മാധ്യമപ്രവർത്തകർ എന്നിവരെ മാത്രമേ കൗണ്ടിങ് സെൻററുകളിലേക്ക് പ്രവേശിപ്പിക്കൂ. രോഗവ്യാപനം തടയുന്നതിനായി നടപ്പിലാക്കിവരുന്ന വാരാന്ത്യ ലോക്ക്ഡൌൺ ശക്തമാക്കിക്കൊണ്ടുള്ള നിർദേശങ്ങളാണ് സർക്കാർ പുറത്തിറക്കിയിട്ടുള്ളത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *