Kerala

സംസ്ഥാനത്ത് ഇന്ന് 21,890 പേർക്ക് കോവിഡ്; 7943 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,890 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 20,088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എന്നാൽ 1502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗബാധ കണ്ടെത്തിയവരിൽ 230 പേർ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 7943 പേർ രോഗമുക്തി നേടി. അതേസമയം, 28 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനെയാണ് ഇന്നത്തെ രോഗവിവരക്കണക്ക്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

സമ്പർക്കരോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

1502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3176, എറണാകുളം 2470, മലപ്പുറം 2344, തൃശൂര്‍ 2392, തിരുവനന്തപുരം 1934, കണ്ണൂര്‍ 1425, പാലക്കാട് 565, കോട്ടയം 1184, ആലപ്പുഴ 1180, കാസര്‍ഗോഡ് 1034, ഇടുക്കി 751, കൊല്ലം 730, വയനാട് 483, പത്തനംതിട്ട 420 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്ന് മാത്രം 70 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ 17, കാസര്‍ഗോഡ് 12, വയനാട് 9, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് 6 വീതം, കൊല്ലം, എറണാകുളം, കോഴിക്കോട് 3 വീതം, പത്തനംതിട്ട 2, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7943 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 806, കൊല്ലം 295, പത്തനംതിട്ട 414, ആലപ്പുഴ 688, കോട്ടയം 286, ഇടുക്കി 350, എറണാകുളം 801, തൃശൂര്‍ 861, പാലക്കാട് 320, മലപ്പുറം 825, കോഴിക്കോട് 1074, വയനാട് 117, കണ്ണൂര്‍ 683, കാസര്‍ഗോഡ് 423 എന്നിങ്ങനെയാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായത്. നിലവിൽ 2,32,812 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതോടെ കോവിഡിൽ നിന്നും മുക്തി നേടിയവരുടെ ആകെ എണ്ണം 11,89,267 ആയി.

വിവിധ ജില്ലകളിലായി 4,98,196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരില്‍ 4,77,778 പേര്‍ വീടുകളിലും 20,418 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്നുമാത്രം 3731 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകൾ പരിശോധിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *