Kerala

ഹൈവേ പോലീസ് വാഹനങ്ങളില്‍ പട്രോളിങിന് ഇനിമുതല്‍ മുതിര്‍ന്ന ഓഫീസര്‍മാരും

തിരുവനന്തപുരം: ദേശീയപാതയിലെ അപകടങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി ഹൈവേ പട്രോള്‍ പോലീസ് സംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ഹൈവേപോലീസ് പട്രോള്‍ വാഹനങ്ങളിൽ അഡിഷണല്‍ എസ്.പി, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍, ഡിവൈ.എസ്.പിമാര്‍, അസിസ്റ്റന്‍റ് കമ്മീഷണര്‍മാര്‍ എന്നിവർ ഇടയ്ക്കിടെ യാത്ര ചെയ്ത് പരിശോധന നടത്തും. മദ്യപിച്ചുളള വാഹനമോടിക്കല്‍, അമിതവേഗം, അപകടകരമായ ഡ്രൈവിംഗ് എന്നിവ തടയുന്നതിനുളള ശ്രമങ്ങളുടെ ഭാഗമായാണിത്.

ഹൈവേപോലീസ് പട്രോള്‍ സംഘങ്ങളുടെ പ്രവര്‍ത്തനം മികച്ചതാക്കാൻ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. ദേശീയപാതയില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ വലിയൊരളവുവരെ കുറയ്ക്കാന്‍ ഈ നടപടി മൂലം കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ 53 ഹൈവേപോലീസ് പട്രോള്‍ വാഹനങ്ങളാണ് രാവും പകലുമായി നിരത്തില്‍ റോന്തുചുറ്റുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *