Cinema Kerala

‘എന്റെ പെൺമക്കളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നു’; വിമർശനവുമായി കൃഷ്ണകുമാർ

തിരഞ്ഞെടുപ്പ് ഗോദയിൽ അപ്രതീക്ഷിതമായി ബിജെപിക്ക് പ്രതീക്ഷ നൽകുന്ന മണ്ഡലമാണ് തിരുവനന്തപുരം സെൻട്രൽ. നിലവിൽ പുറത്തുവന്നിരിക്കുന്ന സർവ്വേ ഫലം അനുസരിച്ച് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കൃഷ്ണകുമാർ വിജയിച്ച് കയറാൻ സാധ്യത ഉണ്ടെന്നാണ് പ്രവചനം. ഇത്തരം സർവ്വേകൾ തെല്ലൊന്നുമല്ല ബിജെപി ക്യാമ്പിന് നൽകുന്ന പ്രതീക്ഷ.

ഇപ്പോഴിതാ ബിജെപി സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാർ പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കയുന്നത്.ജീവിതത്തിലെ തന്റെ ഏറ്റവും വലിയ ശക്തി നാലു പെൺമക്കളടങ്ങുന്ന സന്തുഷ്ടകുടുംബമാണെന്ന് കൃഷ്ണകുമാർ പറയുന്നു. സ്വതന്ത്ര വ്യക്തികളായ മക്കളെ വിവാദങ്ങളിലേക്കു വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലരുടെ ശ്രമമെന്നും എന്നാൽ പൊതുപ്രവർത്തകനെന്ന നിലയിൽ ഈ ഘട്ടത്തെ നേരിടുകയും അതിജീവിക്കുകയും ചെയ്യുമെന്നും കൃഷ്ണകുമാർ ഫേസ്ബുക്കിലെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം

ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. ഒരു കലാകാരൻ എന്ന നിലയിലും പൊതു പ്രവർത്തകൻ എന്ന നിലയിലും ബുദ്ധിമുട്ടുകൾ ഏറിയ ഓരോഘട്ടത്തിലും അവരുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ജീവിതകഥ മറ്റൊന്നാകുമായിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി എന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും, പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യാൻ ആരംഭിച്ചപ്പോൾ സ്വതന്ത്ര വ്യക്തികളായ എന്റെ പെൺമക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛൻ എന്ന നിലയിൽ ഈ വിവാദങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പക്ഷേ ആരോടും പരിഭവിക്കാതെ പറയാനുള്ള നിലപാടുകൾ ഉറച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും. മക്കളുടെ പേരിൽ വിവാദം ഉണ്ടാക്കിയാൽ വേദനിക്കുന്ന കൃഷ്ണകുമാർ എന്ന അച്ഛനെ മാത്രമേ നിങ്ങൾക്ക് അറിയൂ. എന്ത് പ്രതിസന്ധി വന്നാലും നിലപാടുകളിൽ ഉറച്ചു നിൽക്കുകയും, പറയുന്ന നിലപാടിനോട് സത്യസന്ധത പുലർത്തുകയും ചെയ്യുന്ന കൃഷ്ണകുമാർ എന്ന പൊതുപ്രവർത്തകനെ ഇപ്പോഴും വിവാദ കമ്മറ്റിക്കാർക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *