Cinema Kerala

കിം കിം ചലഞ്ച് പാരഡിയിലൂടെ ഗണേഷ് കുമാറിന് വോട്ട് അഭ്യർത്ഥിച്ച് സരിതയും, സോനയും

മിന്നുകെട്ട് എന്ന സീരിയലിൽ ടൈറ്റിൽ സോങ് അവതരിപ്പിച്ച നടി എന്നാണ് ഒരുകാലത്ത് സരിത അറിയപ്പെട്ടിരുന്നത്. പിന്നീട് മെഗാ സീരിയൽ രംഗത്തും കോമഡി ഷോ, കോമഡി സീരിയൽ, രംഗത്തും സരിത തൻറെ തായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചു . ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഡയാന സിൽവസ്റ്റർ സംവിധാനം ചെയ്ത സിനിമാല, ജീവൻ ടിവി സംരക്ഷണം ചെയ്ത കോമഡി കപ്പിൾസ്, ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന കോമഡിസ്റ്റാർസ്, തുടങ്ങിയ പരമ്പരകളിൽ വ്യത്യസ്തമായ വേഷങ്ങൾ കാഴ്ചവെച്ചു.

സരിതക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട് ഏഷ്യാനെറ്റ് സംരക്ഷണത്തെ വാനമ്പാടി എന്ന പരമ്പരയിൽ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച സോനാ എന്ന പെൺകുട്ടിയും സരിതയും ചേർന്ന് അവതരിപ്പിച്ച പാട്ടാണ് ഇപ്പോൾ വൈറലാകുന്നത്. മഞ്ജുവാര്യർ പാടി അഭിനയിച്ച കിം കിം എന്ന് തുടങ്ങുന്ന പാട്ടിൻറെ പാരഡി രൂപമാണ് ഇപ്പോൾ സരിതയും സോനയും അവതരിപ്പിച്ചിരിക്കുന്നത്. ഗണേഷ് കുമാറിന് വോട്ട് ചെയ്യണമെന്ന് തുടങ്ങുന്ന പാട്ട് പെട്ടെന്നുതന്നെ വൈറലായി .

പാരടി രൂപത്തിൽ ചിട്ടപ്പെടുത്തിയ ഈ പാട്ട് സരിതയുടെ സ്വന്തം യൂട്യൂബ് ചാനൽ വഴിയാണ് റിലീസ് ചെയ്തിരിക്കുന്നത് പാട്ടിനൊപ്പം ഇരുവരും നിർത്തം വെച്ചതും പെട്ടെന്ന് വൈറലായി. വികസന നായകൻ കെ ബി ഗണേഷ് കുമാറിന് ഓട്ടോ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്താം എന്ന് പാട്ടിലൂടെ ഇവർ പറയുന്നുണ്ട് . ഗണേഷ് കുമാർ ഇവരുടെ സഹപ്രവർത്തകൻ കൂടിയാണ് സീരിയൽ, സിനിമാതാരമായ , ഗണേഷ് കുമാറിന് ഇതിനുമുമ്പും മറ്റ് താരങ്ങൾ വോട്ട് അഭ്യർത്ഥിക്കാൻ എത്തിയിട്ടുണ്ട്. സരിതയുടെ യൂട്യൂബ് ചാനൽ വഴി റിലീസായ ഈ വീഡിയോയ്ക്ക് ഒപ്പം ഇരുവരും നൃത്തച്ചുവടുകളും വെക്കുന്നത് പെട്ടെന്ന് തന്നെ വൈറലായി . ഈ വീഡിയോ യൂട്യൂബിൽ തരംഗം സൃഷ്ടിക്കുകയാണ്…

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *