Kerala

പിറവം മണ്ഡലത്തിൽ ‘വീട്ടിൽ വോട്ട്’ ആരംഭിച്ചു; ആകെ 3952 അപേക്ഷകർ

എറണാകുളം: ജില്ലയിലെ പിറവം നിയോജകമണ്ഡലം പരിധിയിൽ 80 വയസ്സു കഴിഞ്ഞവരും ശാരീരിക അവശതകൾ അനുഭവിക്കുന്നവരും വോട്ട് ചെയ്തു തുടങ്ങി.കോവിഡിന്റെ കൂടി പശ്ചാത്തലത്തിൽ ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവരുടെ വീട്ടിൽ വോട്ടു ചെയ്യുന്നതിനുള്ള അവസരത്തിന്റെ ഭാഗമായാണിത്. നേരത്തെ അപേക്ഷ നല്കിയവർക്കാണ് ബാലറ്റുകൾ വീട്ടിൽ എത്തിച്ചു നൽകുന്നത്.

ഇത്തരത്തിൽ 80 വയസ്സു കഴിഞ്ഞവരും ശാരീരിക അവശതകൾ അനുഭവിക്കുന്നവ വീടുകളിൽ സൂക്ഷ്മ നിരീക്ഷകന്റെ നേതൃത്വത്തിലുള്ള സംഘം എത്തി സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനുള്ള അവസരം ഒരുക്കും. കോവിഡ് പോസിറ്റീവ് ആയവർക്കും സ്വന്തം വീട്ടിൽ വോട്ടിന് അവസരം നൽകുന്നുണ്ടെങ്കിലും പിറവത്ത് ഈ വിഭാഗത്തിൽ അപേക്ഷകളൊന്നും ലഭിച്ചിരുന്നില്ല. പിറവം എംകെഎം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നായിരുന്നു പോളിങ് ഉപകരണങ്ങളുടെ വിതരണം.

വരണാധികാരി സർവേ ഡപ്യൂട്ടി ഡയറക്ടർ ആർ. സോമനാഥന്റെ നിർദ്ദേശപ്രകാരം 43 ടീമുകളാണ് 312 ബൂത്തുകളിലേക്കായി തിരിച്ചിരിക്കുന്നത്. ഓരോ സംഘത്തിലും സൂക്ഷ്മ നിരീക്ഷകനും പോളിങ് ഉദ്യോഗസ്ഥരും പൊലീസ് ഓഫിസറുമുൾപ്പെടെ 6 പേരാണു ഉള്ളത്.പിറവത്ത് 3952 വോട്ടർമാരാണു ബാലറ്റിന് അപേക്ഷ നൽകിയിരിക്കുന്നത്.ഇത്തരട്ടിത്തത്തിലുള്ള 5 ദിവസത്തിനുള്ളിൽ വോട്ടെടുപ്പു പൂർത്തിയാകും.

അതേസമയം,എറണാകുളം ജില്ലയിൽ അവശ്യ സർവീസുകാർക്കുള്ള വോട്ടെടുപ്പ് മാർച്ച് 28 മുതൽ 30 വരെ അതാത് നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടക്കും. രാവിലെ 9 മുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. പോളിംഗ് ഡ്യൂട്ടിയില്ലാത്ത അവശ്യ സർവീസിൽ ഉൾപ്പെടുന്നവർക്കാണ് സെൻ്ററുകൾ സജ്ജമാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പട്ടികയിലുള്ള 16 അവശ്യ സർവീസുകളിലെ ജീവനക്കാർക്കാണ് പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *