Kerala

കണ്ണൂർ ജില്ലയിലെ എല്ലാ മണ്ഡലത്തിലും ഓരോ വനിതാ പോളിംഗ് സ്‌റ്റേഷന്‍

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിലെ എല്ലാ മണ്ഡലത്തിലും ഓരോ വനിതാ പോളിംഗ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. പോളിംഗ് ഓഫീസര്‍ മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള മുഴുവന്‍ പേരും ഇവിടെ വനിതകളായിരിക്കുമെന്നതാണ് ഈ പോളിഗ് സ്‌റ്റേഷനുകളുടെ സവിശേഷത. ഓരോ മണ്ഡലത്തിലെയും വനിതാ പോളിംഗ് സ്‌റ്റേഷനുകള്‍ ചുവടെ.

പയ്യന്നൂര്‍: പയ്യന്നൂര്‍ സെന്‍ട്രല്‍ യു പി സ്‌കൂള്‍, കല്ല്യാശ്ശേരി: ചെറുവിച്ചേരി ജിഎല്‍പി സ്‌കൂള്‍, തളിപ്പറമ്പ: തളിപ്പറമ്പ് സര്‍ സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഇരിക്കൂര്‍: വയത്തൂര്‍ എ യു പി എസ്, അഴീക്കോട്: വി കെ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ. വിമന്‍സ് കോളേജ്, കണ്ണൂര്‍: താവക്കര ഗവ. യു പി സ്‌കൂള്‍, ധര്‍മ്മടം: മുഴപ്പിലങ്ങാട് മുല്ലപ്രം ഭാഗം ഗവ. എല്‍ പി സ്‌കൂള്‍, തലശ്ശേരി: പുന്നോല്‍ മാപ്പിള എല്‍ പി എസ്, കൂത്തുപറമ്പ്: വിജ്ഞാനോദയം എല്‍ പി എസ്, നൂഞ്ഞുമ്പ്രം, മട്ടന്നൂര്‍: കൂടാളി ഹൈസ്‌കൂള്‍, പേരാവൂര്‍: സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ സ്‌പെഷ്യല്‍ ബില്‍ഡിങ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *