Kerala

കുട്ടിയെ രക്ഷിക്കാന്‍ ശ്രമം;ഫ്ലാറ്റിന്‍റെ മുകളില്‍ നിന്ന് വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വര്‍ക്കലയില്‍ ഫ്ലാറ്റിന്റെ മുകളില്‍ നിന്നും വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. 25കാരിയായ നിമയാണ് മരിച്ചത്.ഫ്ലാറ്റില്‍ നില്‍ക്കവെ കയ്യില്‍ നിന്നു വഴുതിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവെയാണ് യുവതി താഴേക്ക് പതിച്ചത്.

യുവതിക്കൊപ്പം ആറുമാസം പ്രായമുള്ള കുട്ടിയും താഴേക്ക് വീണെങ്കിലും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. നിമയുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാര്‍ ഇരുവരെയും സമീപത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിമയുടെ ഭര്‍ത്താവ് അബു ഫസല്‍ ദുബായിലാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *