Kerala

ശോഭാ സുരേന്ദ്രന് പകരം തുഷാർ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ സാധ്യത

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രനെ എത്താൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. ശോഭ ഗോദയിലേക്ക് ഇറങ്ങുന്നത് തടയാൻ സംസ്ഥാന നേതൃത്വം ശ്രമിക്കുകയാണ്. കഴക്കൂട്ടത്ത് ബിഡിജെഎസ് സംസ്ഥാന പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് സാധ്യത.ഇത് സംബന്ധിച്ച് തുഷാറുമായി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച നടത്തിയെന്നാണ് അറിയാൻ കഴിഞ്ഞത്.

അതേസമയം, കഴക്കൂട്ടത്ത് മത്സരിച്ചേക്കാം എന്ന് തുഷാർ പ്രതികരിച്ചിട്ടുണ്ട്.എന്നാൽ രാവിലെ ബിഡിജെഎസിൻ്റെ അവസാന ഘട്ട പട്ടികയിൽ തുഷാറിൻ്റെ പേര് ഇല്ലായിരുന്നു. താൻ മത്സരിക്കുന്നില്ല എന്നായിരുന്നു തുഷാർ ആദ്യം നൽകിയിരുന്ന പ്രതികരണം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *