Kerala

ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയാകാനൊരുങ്ങി ലതിക സുഭാഷ്; പ്രഖ്യാപനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം; കോൺഗ്രസ് സ്ഥാനാർഥി പാർട്ടിയിൽ നിന്നുള്ള അവ​ഗണന നേരിട്ടതിനെ തുടർന്ന് രാജിവച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും. പ്രവർത്തകരുടെ യോ​ഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. പ്രചാരണവും ഇന്നു തന്നെ ആരംഭിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ലതിക സുഭാഷ് രം​ഗത്തെത്തിയത്. കോണ്‍ഗ്രസ് ഇനി ഒരു സീറ്റ് തന്നാലും മത്സരിക്കില്ലെന്നാണ് ലതികയുടെ നിലപാട്. പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജി വയ്‍ക്കുമെന്നും അവർ വ്യക്തമാക്കി. തനിക്ക് സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ലെന്ന് ലതിക സുഭാഷ് വ്യക്തമാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *