Kerala

മീന മാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു; പ്രവേശനം നാളെ മുതൽ

മീന മാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു . വൈകിട്ട് അഞ്ച് മണിയോടെയാണ് ക്ഷേത്രനട തുറന്നത്.നാളെ മുതൽ മാത്രമായിരിക്കും തീർഥാടകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നത്.

19ന് ഉത്സവം കൊടിയേറും. അന്നേദിവസം രാവിലെ 7.15നും 8-നും മധ്യേയായിരിക്കും കൊടിയേറ്റം. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ഉത്സവം. മുളപൂജ, ശ്രീഭൂതബലി, ഉത്സവബലി, വിളക്കിനെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകൾ ഉണ്ടാകും. 20 മുതൽ 27 വരെ ഉത്സവബലി നടക്കും. ഉത്സവത്തിനു സമാപനം കുറിച്ച് 28ന് പമ്പയിൽ ആറാട്ട് നടക്കും. 28ന് രാത്രി ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. അതിന് ശേഷം വിഷുവിനായിട്ടായിരിക്കും ശബരിമല നട തുറക്കുക. ഏപ്രിൽ 10ന് വൈകുന്നേരം 5 മണിക്ക് നട തുറക്കും.

ഇക്കുറിയും വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തർക്ക് മാത്രമേ ദർശനത്തിനുള്ള അനുമതി യുള്ളു. എന്നാൽ ഇത്തവണ പതിനായിരം പേർക്ക് ദർശനത്തിന് അനുമതിയുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും പേർക്ക് ദർശനാനുമതി ലഭിച്ചത്. 48 മണിക്കൂറിനുളളിൽ പരിശോധിച്ച ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇത്തവണയും നിർബന്ധമാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *