Kerala Special

പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്ത് സ്കൂട്ടർ യാത്ര;സ്വിഗ്ഗി യുവതിയുടെ വീഡിയോ തരംഗമാകുന്നു

പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്ത് ട്രാഫിക് നിയന്ത്രിക്കുന്ന വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ അതിന് സമാനമായൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. .പിഞ്ചുകുഞ്ഞിനെ നെഞ്ചോടു ചേർത്ത് സ്കൂട്ടറിൽ ഭക്ഷണ വിതരണം ചെയ്യുന്ന യുവതിയാണ് ദൃശ്യങ്ങളിലെ താരം.കുരുന്നിനെ ‘കംഗാരു ബാഗി’ലാക്കിയാണ് യുവതിയുടെ അധ്വാനം.

കൊടും ചൂടിൽ അമ്മയുടെ നെഞ്ചിൽ വാടിയുറങ്ങുന്ന കുഞ്ഞിനെയും വീഡിയോയിൽ കാണാം.സംഭവം നടക്കുന്നത് എറണാകുളം ഇടപ്പള്ളിയിലാണ്.കുഞ്ഞിനേയും വച്ച് സ്കൂട്ടറിൽ യാത്ര ചെയുന്നത് കണ്ട വഴിയാത്രക്കാരനാണ് വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് .

‘ഈ വിഡിയോ കണ്ടപ്പോൾ ആദ്യം ഉള്ളൊന്നു പിടച്ചു. പിന്നെ വീണ്ടും കണ്ടപ്പോൾ അവരെ ഓർത്തു അഭിമാനം തോന്നി. ജീവിതവും ജീവനും പിടിച്ചു കൊണ്ടാണ് ആ അമ്മ പോകുന്നത്. അവളിലെ അമ്മയെ, സ്ത്രീയെ ഓർത്ത് അഭിമാനിക്കുന്നു. ഈശ്വരൻ കാവൽ ഉണ്ടാവും സഹോദരീ നിനക്ക്. നീ ആരാണെന്നോ, എവിടെ ആണെന്നോ അറിയില്ല. എന്റെ പ്രാർഥന നിനക്കൊപ്പം ഉണ്ടാവും’ – വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ച വരികളാണിത്.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *