തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാകും പരീക്ഷകൾ നടത്തുക.പുതിയ തീയതി അനുസരിച്ച് ഏപ്രില്‍ എട്ടുമുതല്‍ പരീക്ഷകള്‍ നടത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പുതുക്കിയ ടൈം ടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷകള്‍ തുടങ്ങാന്‍ ആറുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മാറ്റിയിരിക്കുന്നത്.
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ സംബന്ധിച്ച് ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാമതും കത്ത് നല്‍കിയിരുന്നു.തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ നല്കിയ കത്തും കേന്ദ്ര തെരഞ്ഞെടുപ്പ് ഓഫീസര്‍ അംഗീകരിച്ചു.