Kerala

കേരളം വീണ്ടും പിണറായി ഭരിക്കും !!! ബിജെപി ഒരു സീറ്റിൽ ഒതുങ്ങും; ടൈംസ് നൗ-സി വോട്ടര്‍ അഭിപ്രായ സർവ്വേ പുറത്ത്

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പിണറായി സര്‍ക്കാർ വീണ്ടും ഭരിക്കുമെന്ന് വ്യക്തമാക്കി അഭിപ്രായ സര്‍വെ.ഇടതു മുന്നണിയുടെ തുടര്‍ ഭരണം പ്രവചിച്ചത് ടൈംസ് നൗ-സി വോട്ടര്‍ അഭിപ്രായ സര്‍വെയാണ്.ഇടതുമുന്നണി 140ല്‍ 82 സീറ്റുകള്‍ നേടി വീണ്ടു അധികാരത്തിലെത്തുമെന്നാണ് സര്‍വെ പ്രവചിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 56സീറ്റുകള്‍ വരെ ലഭിക്കുമെന്നും ബിജെപി ഒരു സീറ്റിൽ ഒതുങ്ങുമെന്നും സര്‍വെ പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 42.3ശതമാനം ആളുകളും പിണറായി വിജയനെ പിന്തുണയ്ക്കുന്നു. എന്നാൽ സർവേയിൽ 55.8ശതമാനം പേര്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. 31.9ശതമാനം പേർ മാത്രമാണ് നരേന്ദ്ര മോദിയൈ പിന്തുണയ്ക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *