തിരുവനന്തപുരം: സിനിമ നടൻ ദേവൻ ബിജെപിയിൽ അംഗത്തമെടുത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ദേവൻ ബിജെപിയിൽ അംഗത്തമെടുത്തത്.കേരള പീപ്പിൾസ് എന്ന സ്വന്തം പാര്‍ട്ടിയെ ബിജെപിയിൽ ലയിപ്പിച്ചാണ് ദേവൻ പാതയിലേക്ക് എത്തിയത്.
ഒരു കുഞ്ഞിനെപ്പോലെ പതിനേഴു വർഷം പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന കേരള പീപ്പിൾസ് പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവൻ പറഞ്ഞു. സിനിമയിൽ വന്ന ശേഷം രാഷ്ട്രീയത്തിൽ എത്തിയ ആളല്ല താൻ. കോളേജ് കാലം തൊട്ടേ താൻ കെഎസ്യു പ്രവര്ത്തകൻ ആയിരുന്നുവെന്നും ദേവൻ പറഞ്ഞു.