തിരുവനന്തപുരം: എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുകയാണ്. ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും മൂന്നു പേരുകള്‍ വീതം ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ച് അന്തിമപ്പട്ടിക തയ്യാറാക്കി ഉടന്‍ കേന്ദ്രത്തിനയയ്ക്കും. എന്‍ഡിഎയിലെ ഘടകകക്ഷിയായ ബിഡിജെഎസുമായി പ്രാഥമികഘട്ട ചര്‍ച്ച പൂര്‍ത്തിയായി. പി.സി. ജോര്‍ജുമായി ആശയവിനിമയം തുടരുന്നു. ചില മണ്ഡലങ്ങളില്‍ മറ്റു പാര്‍ട്ടികളില്‍പ്പെട്ട ചിലര്‍ സമീപിച്ചിട്ടുണ്ട്. അവരുമായും ചര്‍ച്ച പുരോഗമിക്കുന്നു.
കിഫ്ബി ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണ്. എന്നാല്‍ അതെല്ലാം അലങ്കാരമായാണ് സംസ്ഥാനസര്‍ക്കാരും പാര്‍ട്ടിയും കാണുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു. നേരത്തെ പിഎസ്സി വഴി ഭാര്യമാരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തിരുകിക്കയറ്റിയ സിപിഎം നേതാക്കള്‍ ഇപ്പോള്‍ ഭാര്യമാര്‍ക്ക് മത്സരിക്കാന്‍ സീറ്റു നല്‍കിയതിലൂടെ ഭാര്യാവിലാസം പാര്‍ട്ടിയായിരിക്കുകയാണ്. 35 സീറ്റില്‍ വിജയിച്ചാല്‍ കേരളം ഉറപ്പായും എന്‍ഡിഎ ഭരിക്കുമെന്നും കെ. സുരേന്ദ്രന് ആവര്‍ത്തിച്ചു. കെയുഡബ്ല്യുജെ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രിന്‍സ് പാങ്ങാടന്‍ സ്വാഗതവും ട്രഷറര്‍ അനുപമ ജി. നായര്‍ നന്ദിയും പറഞ്ഞു. കെയുഡബ്ല്യുജെ ജില്ലാ കമ്മറ്റിയുടെ ഉപഹാരം കെ. സുരേന്ദ്രന് അനുപമ സമ്മാനിച്ചു.