കൊച്ചി: എറണാകുളം ജില്ലയിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കാലടി പഞ്ചായത്തില്‍ ഒരു വീട്ടിലെ നാലും ആറും വയസുള്ള കുട്ടികള്‍ക്കാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ പോസിറ്റീവായതിനെ തുടർന്ന് ആശുപത്രി ചികിത്സയിലിരിക്കെ നടത്തിയ പരിശോധനയിലാണ് ഇരുവർക്കും ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.കുട്ടികൾ താമസിച്ചിരുന്ന പ്രദേശത്ത് ആരോഗ്യ വകുപ്പും, പഞ്ചായത്തും സംയുക്തമായി പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരുന്നു.ഷിഗെല്ല പ്രതിരോധത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ ശുചിത്വ ശീലങ്ങള്‍ പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.