Kerala

ലക്ഷങ്ങളുടെ തട്ടിപ്പ്;സരിത നായർക്ക് അറസ്റ്റ് വാറന്റ്

തിരുവനന്തപുരം: പണതട്ടിപ്പ് നടത്തിയെന്ന കേസിൽ സരിത എസ് നായർക്കെതിരെ അറസ്റ്റ് വാറന്റ്. പത്ത് കോടി എഡിബി വായ്പ നൽകാമെന്ന് പറഞ്ഞ് നാലരലക്ഷം രൂപ തട്ടിയെന്നാണ് സരിതയ്‌ക്കെതിരായ കേസ്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.നേരത്തെ പലതവണ കേസ് പരിഗണിച്ചപ്പോഴും ഒന്നാം പ്രതിയായ സരിത കോടതിയിൽ ഹാജരാകാതായതോടെയാണ് കോടതിയുടെ നടപടി.

കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്നു വാഗ്‌ദാനം ചെയ്‌താണ് സരിത പണം തട്ടിയത്. കാട്ടാക്കട സ്വദേശിയായ അശോക് കുമാറിന്റെ ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിന് കാറ്റാടി യന്ത്രങ്ങളുടെ തലസ്ഥാന ജില്ലയിലെ വിതരണത്തിന്റെ മൊത്തം അവകാശം നൽകാമെന്ന് പറഞ്ഞാണ് പണം കൈപ്പറ്റിയത്.4,50,000 രൂപ രജിസ്ട്രേഷൻ തുകയായി നൽകണമെന്ന് അറിയിച്ചപ്പോഴാണ് പണം നിക്ഷേപിച്ചത്. എന്നാൽ ഏറെ വൈകി ഇങ്ങനെ ഒരു കമ്പനി നിലവിലില്ലെന്ന് അറിഞ്ഞതിനെത്തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *