Kerala

നിയമസഭാ തിരഞ്ഞെടുപ്പ്; കണ്ണൂരിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കി

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികൾക്കുള്ള കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജനങ്ങളുമായി ഇടപഴകുമ്പോൾ ശാരീരിക അകലം പാലിക്കുകയും മാസ്‌ക് കൃത്യമായി ധരിക്കുകയും വേണം. സംസാരിക്കുമ്പോൾ മാസ്‌ക് താഴ്ത്താൻ പാടില്ല. സാനിറ്റൈസർ കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കണം. മാസ്‌ക്, കൈയുറകൾ എന്നിവ കൊവിഡ് മാനദണ്ഡപ്രകാരം നശിപ്പിക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.

യോഗങ്ങൾ നടത്തുന്ന ഹാൾ/ മുറിയുടെ കവാടത്തിൽ സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം.കഴിയുന്നതും വലിയ ഹാൾ കണ്ടെത്തുകയും എ സി പ്രവർത്തിപ്പിക്കാതിരിക്കുകയും ജനാലകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തുകയും വേണം.കൈ കഴുകാനുള്ള മുറി, വിശ്രമ മുറി, ശൗചാലയം എന്നിവിടങ്ങൡ സോപ്പും വെള്ളവും ഉറപ്പുവരുത്തുകയും അണുനശീകരണം നടത്തുകയും ചെയ്യണം.

ഗൃഹസന്ദർശനത്തിന് സ്ഥാനാർഥിയടക്കം അഞ്ചു പേർ മാത്രമേ പാടുള്ളു.

മാസ്‌ക്, ശാരീരിക അകലം എന്നിവ കർശനമായി പാലിക്കണം.

മാസ്‌ക് മുഖത്ത് നിന്ന് താഴ്ത്തി ആരെയും അഭിമുഖീകരിക്കരുത്.

വീടുകൾക്ക് അകത്തേക്ക് പ്രവേശിക്കരുത്.ക്വാറന്റൈനിലുള്ള വീടുകളിലും, കൊവിഡ് രോഗികൾ, ഗർഭിണികൾ, വയോധികർ, ഗുരുതര രോഗബാധിതർ എന്നിവരുള്ള വീടുകളിലും പ്രചരണം നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

പനി, ചുമ, ജലദോഷം എന്നിവയുള്ളവർ പ്രചരണത്തിന് പോകരുത്.
കൃത്യമായ ഇടവേളകളിൽ സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക.

ജാഥകളും പൊതുയോഗങ്ങളും കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മാത്രം നടത്തുക.പൊതുയോഗത്തിനുള്ള മൈതാനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക കവാടങ്ങൾ ഒരുക്കണം.മൈതാനങ്ങളിൽ ശാരീരിക അകലം പാലിക്കുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തണം.പൊതുയോഗങ്ങളിൽ തെർമൽ സ്‌കാനിംഗ് നടത്തുകയും മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം ഉറപ്പുവരുത്തുകയും വേണം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *