Kerala

കിഫ് ബിക്കെതിരായ ഇഡി നടപടി നിയമാനുസൃതം; കേന്ദ്ര മന്ത്രി വി.മുരളീധരൻ

കിഫ് ബിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ നടപടികൾ നിയമ പ്രകാരമാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ഭരണഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് ഹരിപ്പാട്ട് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടിൽ നിന്ന് ചുരുങ്ങിയ പലിശക്ക് വായ്പ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും കൂടിയ പലിശയ്ക്ക് അന്താരാഷ്ട്ര വായ്പയെടുത്തതിൽ ദുരൂഹതയുണ്ട്. രാജ്യത്തിന് പുറത്തു നിന്നും കടമെടുക്കാൻ കേന്ദ്ര സർക്കാരിൻ്റെ അനുവാദം വേണമെന്നിരിക്കെ എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് കിഫ് ബി യിലൂടെ അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും വായ്പ സ്വീകരിച്ചത്. ഇത് ഗുരുതര കുറ്റമാണെന്നും മുരളീധരൻ പറഞ്ഞു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തീവെട്ടിക്കൊള്ളയാണ് ഇടതു ഭരണത്തിൽ കേരളത്തിൽ നടക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു.കർഷക സ്നേഹം പറയുന്നവർ കുട്ടനാട്ടിലെ കർഷകരുടെ സ്ഥിതി കണ്ടില്ലന്നു് നടിക്കുന്നു
നെല്ല് സംഭരിച്ചതിൻ്റെ പണം കർഷകർക്ക് ലഭിക്കുന്നില്ല.

നെല്ലിന് കേരളം പ്രഖ്യാപിച്ചതിനേക്കാൾ താങ്ങു വില കേന്ദ്രം പ്രഖ്യാപിച്ചു. എന്നാൽ കേരളത്തിൽ നെല്ല് സംഭരിക്കാനുള്ള സംവിധാനമില്ല. നെല്ലിന് പാടത്തു തന്നെ തീയിടേണ്ട അവസ്ഥയിലാണ് കർഷകർ.കുട്ടനാട് പാക്കേജിൻ്റെ പേരിലും കർഷകരെ വഞ്ചിക്കുകയാണ് യുപിഎ സർക്കാരും സംസ്ഥാനവും ചെയ്തത്.പാക്കേജിൻ്റെ പകുതി പോലും ചെലവഴിക്കാൻ സർക്കാർ തയ്യാറായില്ല.

പ്രളയകാലത്ത് കുട്ടനാട്ടുകാർ ദുരിതമനുഭവിക്കുകയാണ്. കർഷകനോട് താത്പര്യമുണ്ടെന്ന് പറയുന്ന കോൺഗ്രസ്സും സിപിഎമ്മും
ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് മുരളീധരൻ പറഞ്ഞു. ഒന്നാം കുട്ടനാട് പാക്കേജിന് ശേഷം രണ്ടാം കുട്ടനാട് പാക്കേജും പ്രഖ്യാപിച്ചു. ആദ്യ കുട്ടനാട് പാക്കേജിൻ്റെ ബാക്കി എവിടെ പോയി എന്ന് പറഞ്ഞിട്ട് മതി രണ്ടാം കുട്ടനാട് പാക്കേജ്. കുട്ടനാട് പാക്കേജിൻ്റെ മറവിൽ കോടികൾ മുക്കാനാണ് ഇവരുടെ ശ്രമമെന്നും മുരളീധരൻ പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *