Election Kerala

ശര്‍മയെ ഒഴിവാക്കി,വൈപ്പിനില്‍ കെഎന്‍ ഉണ്ണികൃഷണൻ; എറണാകുളത്തെ സിപിഎം സാദ്ധ്യതാ പട്ടിക ഇങ്ങനെ

എറണാകുളം:നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എറണാകുളം ജില്ലയിലെ സിപിഎം സ്ഥാനാത്ഥികളുടെ സാധ്യത പട്ടിക പുറത്ത്. ജില്ലയിലെ സിറ്റിങ് എംഎല്‍എമാരായ എം സ്വരാജ്, കെജെ മാക്‌സി എന്നിവരെ വീണ്ടും കളത്തിലിറക്കാൻ പാർട്ടി തീരുമാനം.സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റിന്റെയാണ് നിര്‍ദേശം.എന്നാൽ സിറ്റിങ് എംഎല്‍എയായ എസ് ശര്‍മയ്ക്ക് വൈപ്പിനില്‍ ഇക്കുറി സീറ്റില്ല.പകരം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ എന്‍ ഉണ്ണികൃഷ്ണനെ വൈപ്പിനില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനാണു നിര്‍ദേശം.

ആറു തവണ എംഎൽഎആകുകയും രണ്ടു തവണ മന്ത്രിയാകുകയും തുടര്‍ച്ചയായി രണ്ടു ടേം പൂര്‍ത്തിയാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വീണ്ടും ശര്‍മയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനമെടുത്തത്.ഇതിനോടകം വൈപ്പിനില്‍ സജീവമായിരുന്നെങ്കിലും പാര്‍ട്ടിയുടെ തീരുമാനം അനുസരിക്കുമെന്നായിരുന്നു നേരത്തേ ശര്‍മയുടെ നിലപാട്.

സിറ്റിങ് എംഎല്‍എ സ്വരാജിനെ തന്നെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാക്കും. കൊച്ചിയില്‍ കെ.ജെ. മാക്‌സിയെ തന്നെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം. കളമശേരിയില്‍ കെ.ചന്ദ്രന്‍ പിള്ളയെയും എറണാകുളത്ത് ഷാജി ജോര്‍ജിനെയു സ്ഥാനാര്‍ഥികളാക്കാനാണ് നിര്‍ദേശം.പൊതു സ്വതന്ത്രനായി തൃക്കാക്കരയില്‍ ഡോ. ജെ.ജേക്കബിനെ സ്ഥാനാര്‍ഥിയാക്കുന്നതും പാർട്ടി പരിഗണനയിലാണ്.പെരുമ്പാവൂരില്‍ സി.എന്‍.മോഹനനെയും കോതമംഗലത്ത് ആന്റണി ജോണിനെയും സ്ഥാനാര്‍ഥികളാക്കുന്നതിനാണ് ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *