Kerala

ജാമ്യം ലഭിക്കാന്‍ കോടതിയെ കബളിപ്പിച്ചോ? ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജാമ്യം ലഭിക്കുന്നതിനായി ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഗുരുതരമായ രോഗമുണ്ടെന്ന് കോടതിയിൽ വ്യക്തമാക്കിയ ഇബ്രാഹിംകുഞ്ഞ് പൊതുപരിപാടികളിൽ പ്രസംഗിക്കുന്നത് കണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ജാമ്യവ്യവസ്ഥയിൽ ഇബ്രാഹിംകുഞ്ഞിന് ഇളവ് നൽകരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ച് ഇബ്രാഹിം കുഞ്ഞ് പാർട്ടി വേദികളിലെത്തിയെന്നും പാർട്ടി പരിപാടികളിൽ പങ്കെടുത്തു എന്നും സർക്കാർ
കോടതിയിൽ ചൂണ്ടിക്കാട്ടി.നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മൽസരിക്കാൻ താൻ ആരോഗ്യവാനാണെന്ന പ്രസ്താവന ഇബ്രാഹിംകുഞ്ഞ് നടത്തിയിരുന്നതായും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് വി കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം ജില്ലക്ക് പുറത്ത് പോകുന്നതിനായി ഇളവ് വേണമെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *