Election Kerala

കണ്ണൂരിൽ ഇക്കുറി തീപാറുന്ന മത്സരം;തദ്ദേശത്തിലെ അട്ടിമറി വിജയങ്ങളുടെ കരുത്തിൽ ബിജെപി

കമ്യൂണിസ്റ്റ് കോട്ടയായ പിണറായിയും പാറപ്രവും ഉൾകൊള്ളുന്ന 11 നിയമസഭാ മണ്ഡലങ്ങൾ ഉള്ള കണ്ണൂർ ജില്ലയിൽ 8 മണ്ഡലങ്ങളും എൽഡിഎഫിനൊപ്പമാണ്. 1977 മുതല്‍ യുഡിഎഫ തുണച്ചിരുന്ന കണ്ണൂർ മണ്ഡലവും 2016-ലെ പിണറായി വിജയൻറെ തരംഗത്തിൽ ചുവന്നു.എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം അടക്കം സർക്കാരിന് എതിരായതോടെ മണ്ഡലം വലത്തോട്ടു ചുവടുമാറ്റി.എന്തായാലും കണ്ണൂരിൽ ഇരുമുന്നണികളും ബലാബലമാണ്.എന്നാൽ ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും ചിട്ടയായ സംഘടനാ പ്രവർത്തങ്ങളിലൂടെ ശക്തമായ മത്സരത്തിനിറങ്ങുകയാണ് ജില്ലയിലെ ബിജെപി.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി പഠന ശിബിരങ്ങൾ പൂർത്തിയാക്കി. മണ്ഡലത്തിൾ ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത, സംഘടനാ പാടവും കൂടുതൽ വോട്ടുകൾ ഒപ്പം ചെക്കനുള്ള ശേഷി തുടങ്ങിയവ സ്ഥാനാർഥി നിർണയത്തിൽ നിഴലിക്കുമെന്നു ബിജെപി നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയ കാര്യമാണ്.

2011 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടിങ് ശതമാനം വെറും 4.95 ശതമാനം മാത്രം ആയിരുന്നെങ്കിലും 2016 ആയതോടെ അത് 10.13 ശതമാനമാക്കി ഉയർത്തതാണ് ജില്ലാ നേതൃത്വത്തിനു സാധിച്ചിരുന്നു. വോട്ടിങ് ശതമാനത്തിലെ ഈ വർദ്ധനവ് തന്നെയാണ് മണ്ഡലത്തിൽ നിർണായക സാന്നിധ്യമാകാൻ ബിജെപിക്ക് കരുത്ത് പകരുന്നത്.

കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ആശാവഹമായ പ്രകടനമാണ് മണ്ഡലത്തിൽ ബിജെപിയുടേത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ 31 സീട്ടിൽ നിന്നും 46 സീറ്റായി വർധിപ്പിക്കാൻ ബിജെപിക്കായി.കണ്ണൂർ കോർപറേഷന്റെ ചരിത്രത്തിലാദ്യമായി പള്ളിക്കുന്നിൽ വിജയിക്കാനായതും തലശേരി നഗരസഭയിൽ കോൺഗ്രസിനെ പിന്തള്ളി മുഖ്യപ്രതിപക്ഷമായതും നേട്ടമാണ്

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *