Election Kerala

നി​ല​മ്പൂ​രി​ൽ വീണ്ടും പി.​വി. അ​ൻ​വ​ർ;സി​പി​എമ്മിന്റെ മ​ല​പ്പു​റം സാധ്യതാപട്ടിക തയ്യാർ

തി​രൂ​ർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മ​ല​പ്പു​റം ജി​ല്ല​യി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​താ​പ്പ​ട്ടി​ക​യാ​യി.പി.​വി. അ​ൻ​വ​ർ നി​ല​മ്പൂ​രി​ൽ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​റി​യി​ച്ചു.പി.​വി. അ​ൻ​വ​റി​നെ മ​ണ്ഡ​ല​ത്തി​ൽ കാ​ണാ​നി​ല്ലെ​ന്ന​തി​നെ​ച്ചൊ​ല്ലി വാൻ വിവാദങ്ങൾ പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നതിനിടെയാണ് അ​ദ്ദേ​ഹ​ത്തെ വീ​ണ്ടും മത്സരിപ്പിക്കാൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ത​വ​നൂ​രി​ൽ കെ.​ടി. ജ​ലീ​ലിനേയും പൊ​ന്നാ​നി​യി​ൽ പി. ​ശ്രീ​രാ​മ​കൃ​ഷ്ണനേയും എ​ന്നി​വ​രെ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കാ​നും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാനമെടുത്തു.പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മു​ൻ​ലീ​ഗ് നേ​താ​വും മ​ല​പ്പു​റം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നു​മാ​യ കെ പി മു​ഹ​മ്മ​ദ് മു​സ്ത​ഫ​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാനാർഥി പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.തി​രൂ​രി​ൽ ഗ​ഫൂ​ർ പി. ​ലി​ല്ലീ​സും താ​നൂ​രി​ൽ വി ​അ​ബ്ദു​റ​ഹി​മാ​നും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. മു​ൻ ഫു​ട്ബോ​ൾ താ​രം യു. ​ഷ​റ​ഫ​ലി ഏ​റ​നാ​ട് മ​ത്സ​രി​ച്ചേ​ക്കും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *